ബെംഗളൂരു: വീണ്ടും മതേതരത്വം സംരക്ഷിക്കാനുള്ള ത്വരയാല്‍ രാഹുല്‍ഗാന്ധി. അദ്ദേഹം ഒരൊറ്റ ദിവസം മൂന്നിടങ്ങളും പതിവുപോലെ കവര്‍ ചെയ്തു. ആദ്യം സുത്തൂര്‍ മഠം, പിന്നെ മസ്ജിദ് ഇ അസം, കര്‍ണാടക മൈസൂരിലെ സെന്റ് ഫിലോമിനാസ് പള്ളി എന്നിവിടങ്ങളില്‍ രാഹുല്‍ഗാന്ധി ഓടിയെത്തി.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായായിരുന്നു പതിവ് മതേതരനേതാവാകാനുള്ള ത്വരയില്‍ രാഹുല്‍ ഗാന്ധി മൂന്ന് ആരാധനാലയങ്ങളിലും ഓടിക്കിതച്ചെത്തിയത്. കര്‍ണ്ണാടക കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ, ശിവ്കുമാര്‍ എന്നിവരുടെ രാഹുലിനെ അനുഗമിച്ചിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം മടിക്കേരിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സോണിയയ്ക്കൊപ്പം രാഹുല്‍ഗാന്ധി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: