ന്യൂദല്‍ഹി: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങാന്‍ ദല്‍ഹിയിലെത്തിയ നഞ്ചിയമ്മ പതിവുപോലെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ‘കലക്കാത്ത സന്ദനം’ പാടി.പാട്ട് കേള്‍ക്കാന്‍ ചുറ്റും കൂടിനിന്ന് കയ്യടിക്കാന്‍ ആരൊക്കെയാണെന്നോ? കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അനുരാഗ് താക്കൂറും കേന്ദ്ര മൃഗക്ഷേമ-ഡയറി-മത്സ്യബന്ധന സഹമന്ത്രി എല്‍.മുരുകനും. നഞ്ചിയമ്മയ്ക്ക് എതിരെയുള്ള കസേരയില്‍ ആ പാട്ട് ആസ്വദിച്ചത് ഇത്തവണ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് നേടിയ ആശാപരേഖ്.
ദല്‍ഹിയില്‍ നഞ്ചിയമ്മ ‘കലക്കാത്ത സന്ദനമേറെ’ വിശിഷ്ടസദസ്സിന് മുമ്പാകെ പാടുന്നത് കേള്‍ക്കാം:
നഞ്ചിയമ്മയ്ക്ക് ഇതിനേക്കാള്‍ വലിയ ആദരവ് ഇനി കിട്ടാനില്ല. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയത് രാഷ്ട്രപതി ദ്രൗപദി മുര്വില് നിന്നാണ്. അന്നേരം സദസ്സ് ഒന്നടങ്കം ആദരപൂര്‍വ്വം എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കുകയായിരുന്നു.
നഞ്ചിയമ്മ പുരസ്കാരം ഏറ്റുവാങ്ങിയത് ദേശീയ പുരസ്കാരദാനച്ചടങ്ങിലെ ഏറ്റവും വൈകാരികമായ നിമിഷമായിരുന്നുവെന്ന് ഇതിനെല്ലാം സാക്ഷ്യം വഹിച്ച മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ അപര്‍ണ്ണ ബാലമുരളി പറഞ്ഞു. നഞ്ചിയമ്മ മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ വേദിയെന്നും അപര്‍ണ്ണ ബാലമുരളി പറഞ്ഞു. സ്ത്രീ ശക്തിയുടെ പ്രകടനമാണ് പുരസ്കാര വേദിയില്‍ കണ്ടതെന്ന് ദ്രൗപദി മുര്‍മുവും നഞ്ചിയമ്മയും ചേര്‍ന്ന മുഹൂര്‍ത്തത്തെ മനസ്സിലോര്‍ത്ത് അപര്‍ണ്ണ ബാലമുരളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: