തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനത്തില്‍ നടത്താനിരുന്ന ലഹരിക്കെതിരെയുള്ള ക്യാമ്പയിന് സര്‍ക്കാര്‍ റദ്ദാക്കി. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണം മൂലമാണ് സര്‍ക്കാര്‍ പരിപാടി റദ്ദാക്കിയത്. നേരത്തെ പരിപാടിയുടെ ഭാഗമായി ഞായറാഴ്ച്ച പ്രവൃത്തി ദിനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ക്രിസ്ത്യന്‍ സഭകള്‍ രംഗത്തുവരികയും സഭയുടെ സ്കൂളുകള്‍ക്ക് ഞായറാഴ്ച്ച അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അടുത്ത വ്യാഴാഴ്ച്ചത്തേക്കാണ് പരിപാടി മാറ്റിയിരിക്കുന്നത്. ക്യാമ്പയിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജ് അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും. കൈറ്റ് വിക്ടേഴ്സ് ചാനല്‍ മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യും. എല്ലാ കേന്ദ്രങ്ങളിലും ഇത് കാണാന്‍ സൗകര്യമൊരുക്കും. ജനപ്രതിനിധികളും സാംസ്കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുവരെയാണ് ആദ്യഘട്ട പ്രചാരണം. ഇതിന്റെ ഭാഗമായി സംസ്ഥാനതലം മുതല്‍ വാര്‍ഡ് തലംവരെയും സ്കൂള്‍തലത്തിലും ജനകീയ സമിതികള്‍ രൂപീകരിച്ചു. എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനവും ശക്തമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: