Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

പ്രച്ഛന്നവേഷം

കവിത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2022, 06:00 am IST
in Literature

വേണു വി. ദേശം

സുഷിരവാദ്യക്കച്ചേരി കഴിഞ്ഞ്

ഇരുട്ടില്‍ തിരിച്ചുനടക്കുന്നവര്‍ക്കിടയില്‍

പൊടുന്നനെ അവധൂതിനെക്കണ്ടു,

സ്വപ്‌നത്തില്‍.

ഐതിഹ്യത്തില്‍ നിന്നിറങ്ങിവന്നപോലെ

ജഡാധാരിയായ ഏകാന്തയുവയോഗി.

നിര്‍ഭരനിശ്ശബ്ദതയില്‍,

വീട്ടുചുവരില്‍

ഒരു പൗരാണിക കഥാപാത്രത്തില്‍

കാവിപൂശിക്കൊണ്ടിരിക്കെയാണ്

അവധൂതിനെ ആദ്യം കണ്ടത്.

എത്രയോ കാലം പിന്നിട്ടിരിക്കുന്നു!

അതീതമായ ഏതോ കമ്പനങ്ങള്‍

ആ സാന്നിദ്ധ്യത്തില്‍ പ്രസരിച്ചിരുന്നു.

മടുപ്പിലും വികല്‍പ്പങ്ങളിലും സങ്കീര്‍ണ്ണതകളിലും

കുടുങ്ങിക്കീറിയ എന്റെ യൗവ്വനം  

ആ സന്നിധിയില്‍ ശമം കൊണ്ടു.

എത്രയെത്രയോ കാലം പിന്നിട്ടിരിക്കുന്നു!

ഒറ്റയടിപ്പാത അവസാനിക്കുന്നിടത്തെ

ജരാനതകായമായ വീട്ടില്‍

തന്നില്‍ത്തന്നെ നഷ്ടപ്പെട്ട്

കാലപ്രളയം കുടിച്ച് അയാള്‍ പുലര്‍ന്നു.

സര്‍വ്വസാക്ഷിയായി.

ഒരിട  

അരവിന്ദാശ്രമത്തില്‍

കളിമണ്‍പാത്ര ശില്‍പ്പകലയില്‍

മുഴുകി.

അതിഥിയായെത്തിയ ജാപ്പനീസ് യുവതി

ആ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ഒരു തുരങ്കത്തിലൂടെ പോകെ

തീവണ്ടിയിലിരിക്കെയാണ്

സാക്ഷാത്ക്കാരമുണ്ടായത്.

സര്‍വ്വസ്വവും ഉപേക്ഷിച്ചു

മടങ്ങിപ്പോന്നു.

ഉപാസനയായി, തപസ്സായി.

വല്ലപ്പോഴും ചിത്രം വരച്ചു.

ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍കൊണ്ട്

ജ്യാമിതീയരൂപങ്ങള്‍ നിര്‍മ്മിച്ചു.

എത്രയോ കാലം മുന്‍പാണത്!!

പിന്നീടതും നിലച്ചു.

അനന്തരം ആത്മത്തിന്റെ

ചൂണ്ടുവിരലില്‍ത്തൂങ്ങി

ഹിമാലയത്തിലേക്കും

ശാന്തിനികേതനിലേക്കും

തുടര്‍യാത്രകളായി.

കാട്ടുമൃഗങ്ങള്‍ക്കെതിരെ

കൊടുങ്കാട്ടില്‍ ഒറ്റക്കു നടക്കേണ്ടിവന്നു.

ദിവ്യോന്മാദത്തിന്റെ മാറാപ്പുമായി

വീണ്ടും തിരികെയെത്തി.

കാലമെത്രയോ പൊയ്‌പോയിരിക്കുന്നു!

ഈയിടെ ആ മനുഷ്യന്റെ മരണം

കാറ്റുവന്നു പറഞ്ഞു,

പരിഭ്രമിക്കാനില്ല.

ജീവിതം മരണത്തിന്റെ

പ്രച്ഛന്നവേഷമാണല്ലോ.

Tags: കവിത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: സൂത്രവാക്യം

Varadyam

കവിത: വെള്ളാരങ്കല്ലു തേടി

Varadyam

കവിത: ജീവിത സത്യത്തിന്റെ ചിരി

Literature

കവിത: വാമനത്വം

Literature

രാമഹൃദയത്തിന്റെ രേഖാചിത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.