Categories: Kerala

കോടിയേരി ബാലകൃഷ്ണന്‍ അതീവ ഗുരുതരാവസ്ഥയില്‍; മുഖ്യമന്ത്രിയുടെ ഫിന്‍ലാന്‍ഡ് യാത്ര റദാക്കി; നാളെ അടിയന്തരമായി ചെന്നൈക്ക് തിരിക്കും

ഇന്ന് രാത്രിയോടെ ഫിന്‍ലിന്‍ഡിലേക്ക് യാത്ര തിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഈ യാത്ര റദ്ദാക്കിയാണ് മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് പോകുന്നത്. ഒക്ടോബര്‍ രണ്ടു മുതല്‍ 12 വരെ ഫിന്‍ലന്‍ഡ്, നോര്‍വേ, യു.കെ. എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഗോവിന്ദന്‍ മാസ്റ്റര്‍ കോടിയേരി കാണാന്‍ ഉടന്‍ ചെന്നൈക്ക് പോകും.

Published by

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ് സന്ദര്‍ശനം നീട്ടി.  ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നില മോശം ആയതിനെ തുടര്‍ന്നാണ് സന്ദര്‍ശനം മാറ്റിയത്.

ഇന്ന് രാത്രിയോടെ ഫിന്‍ലിന്‍ഡിലേക്ക് യാത്ര തിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഈ യാത്ര റദ്ദാക്കിയാണ് മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് പോകുന്നത്. ഒക്ടോബര്‍ രണ്ടു മുതല്‍ 12 വരെ ഫിന്‍ലന്‍ഡ്, നോര്‍വേ, യു.കെ. എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഗോവിന്ദന്‍ മാസ്റ്റര്‍ കോടിയേരി കാണാന്‍ ഉടന്‍ ചെന്നൈക്ക് പോകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക