Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കൊച്ചിയിലെ കുത്തിക്കൊലകള്‍

യുവതീയുവാക്കളുടെ സാമൂഹ്യബോധത്തില്‍ വന്നിരിക്കുന്ന ഗുരുതരമായ മാറ്റം പഠനവിധേയമാക്കണം. ലോകത്തിന്റെ ഏതു കോണുകളില്‍ നടക്കുന്ന കൊലപാതകങ്ങളും അതിന്റെ എല്ലാ വിശദാംശങ്ങളോടെയും കാണാനുള്ള സൗകര്യം ഇപ്പോഴുണ്ട്. അക്രമവാസനയുള്ളവരുടെ അറപ്പും വെറുപ്പും ഇത് ഇല്ലാതാക്കിയിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ എന്തൊക്കെ വേണമെന്ന് ആലോചന നടക്കണം. അതിനനുസരിച്ചുള്ള നടപടികളുമുണ്ടാകണം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 1, 2022, 05:00 am IST
inEditorial

മഹാനഗരമായ കൊച്ചിയിലെ തുടര്‍ക്കൊലപാതകങ്ങള്‍ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് അഭിമാനിക്കുന്ന മെട്രോ നഗരത്തില്‍ മരണഗന്ധം നിറയുന്നു. ഒരു മാസത്തിനിടെ ഒന്നിനു പിറകെ ഒന്നായി ഏഴ് കൊലപാതകങ്ങളാണ് എറണാകുളം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി നടന്നത്. എല്ലാ സംഭവങ്ങളിലും അക്രമികളും ഇരകളും യുവാക്കളാണ്. ജീവിതം തുടങ്ങിയിട്ടില്ലാത്തവര്‍. മകന്‍, സഹോദരന്‍, ഭര്‍ത്താവ് എന്നിങ്ങനെ ഏതെങ്കിലുമൊക്കെ കുടുംബത്തിന്റെ അത്താണിയായവര്‍. ഒറ്റ ദിവസത്തെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതിനപ്പുറം ഇത്തരം കൊലപാതകങ്ങളുടെ കാര്യകാരണങ്ങള്‍ തെരയാനോ അവ ആവര്‍ത്തിക്കുന്നത് തടയാനോ ഫലപ്രദമായ യാതൊരു ശ്രമവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. അക്രമസംഭവങ്ങളില്‍ ആരെങ്കിലും മരിച്ചെന്ന വിവരം ലഭിച്ചാല്‍ അവിടെയെത്തുകയും, പതിവു നടപടികള്‍ സ്വീകരിക്കുന്നതുമല്ലാതെ പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമങ്ങളൊന്നും ഉണ്ടാവുന്നില്ല. കംഫര്‍ട്ട് സോണി ല്‍നിന്നുകൊണ്ടുള്ള ഇടപെടലുകള്‍ മാത്രമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. കേസ് അതിന്റേതായ വഴിക്കുപോകും. കുറ്റവാളികള്‍ പ്രതികളാവാതിരിക്കാം, ശിക്ഷിക്കപ്പെടാതിരിക്കാം. ഇവയൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമായി പോലീസിന് തോന്നുന്നില്ല. മൃഗീയമായ കൊലപാതകങ്ങളെ ലാഘവബുദ്ധിയോടെ കാണുന്ന അപകടകരമായ സമീപനം രൂപപ്പെട്ടിരിക്കുന്നു.

കേവലമായ വാര്‍ത്തകള്‍ക്കപ്പുറത്തേക്ക് കടന്നുചെല്ലുമ്പോള്‍ ഈ കൊലപാതകങ്ങള്‍ വെറുതെ സംഭവിക്കുകയില്ലെന്നു മനസ്സിലാക്കാനാവും. ലഹരിയുടെ ഉപയോഗവും അത് യുവാക്കളുടെ മനസ്സിലുണ്ടാക്കിയിരിക്കുന്ന മാറ്റവും ഇത്തരം കൊലപാതകങ്ങള്‍ക്കിടയാക്കുന്ന പ്രധാന ഘടകമാണ്. ലഹരിക്കടത്തിന്റെയും അത് ഉപയോഗിക്കുന്നതിന്റെയും കാര്യത്തില്‍ കൊച്ചി മഹാനഗരം മത്‌സരിക്കുന്നത് ലോകത്തെ മറ്റ് പല നഗരങ്ങളുമായാണ്. അത്രയധികം ലഹരിവസ്തുക്കളാണ് അനുദിനമെന്നോണം മഹാനഗരത്തിലെത്തിക്കൊണ്ടിരിക്കുന്നത്. ശതകോടികള്‍ വിലമതിക്കുന്ന ഇടപാടുകള്‍ പിടിക്കപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ കടത്തിക്കൊണ്ടുവരുന്നതിന്റെ ചെറിയൊരംശം മാത്രമേ പിടികൂടുന്നുള്ളൂ. വലിയൊരു വിഭാഗം യുവതീയുവാക്കള്‍ ഇതിന്റെ ഇടപാടു കാരാണ്. കാര്യമായി അധ്വാനിക്കാതെ കൈനിറയെ പണം ലഭിക്കുമെന്നതിനാല്‍ പ്രത്യാഘാതങ്ങള്‍ ഭയക്കാതെ കൂടുതല്‍ യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു. സംസ്ഥാനത്തിന്റെ മറ്റിടങ്ങളില്‍നിന്ന് ലഹരിയില്‍ ആകൃഷ്ടരായി യുവതീയുവാക്കള്‍ കൊച്ചിയിലെത്തുന്നുണ്ട്. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ലഹരി ഉപഭോഗത്തിന്റെ ഒരു ഹബ്ബായി  കൊച്ചി നഗരം പ്രവര്‍ത്തിക്കുന്നതായാണ് അറിയാന്‍ കഴിയുന്നത്. മലയാള സിനിമയുടെ ‘കൊച്ചി ബെല്‍റ്റ്’ അറിയപ്പെടുന്നത് മയക്കുമരുന്നിന്റെ പറുദീസയായാണ്. സിനിമയുമായി ബന്ധപ്പെട്ട പലരും ഇതിന്റെ ഇടപാടുകാരും ഉപഭോക്താക്കളുമാണ്. എന്തിനേറെ, ലഹരി ഉപഭോഗത്തെ പ്രോത്‌സാഹിപ്പിക്കുന്ന വിധത്തില്‍ തിരക്കഥകളെഴുതാന്‍പോലും പണം ലഭിക്കുന്നു. സമീപകാലത്ത് ഇറങ്ങിയ ചില ചിത്രങ്ങളില്‍ ഇതിന്റെ പ്രതിഫലനം കാണാം.

അടുത്തിടെ കൊച്ചിയില്‍ നടന്ന യുവാക്കളുടെ ഏതാണ്ടെല്ലാ കൊലപാതകങ്ങള്‍ക്കും പിന്നില്‍ ലഹരി ഇടപാടുകളും അതുസംബന്ധിച്ച തര്‍ക്കങ്ങളുമാണെന്ന് വ്യക്തമായിട്ടുണ്ട്. മനസ്സ് ലഹരിയില്‍ മുങ്ങുന്നതോടെ സാധാരണഗതിയില്‍ അവഗണിക്കാനും ക്ഷമിക്കാനും കഴിയുന്ന നിസ്സാര കാര്യങ്ങള്‍പോലും അക്രമങ്ങളില്‍ കലാശിക്കുന്നു. സ്‌നേഹവും സൗഹൃദവും അന്യമാവുന്നതാണ് ഇതിനു കാരണം. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍       വ്യക്തികള്‍ക്കിടയില്‍ സംശയത്തിന്റെയും അവിശ്വാസത്തിന്റെയും വന്‍മതിലുകള്‍ കെട്ടിപ്പൊക്കുകയാണ്. ചെറിയ പിണക്കങ്ങളോ പരിഭവങ്ങളോ മതി പക ഉടലെടുക്കാനും അക്രമത്തിനു വഴിമാറാനും. വര്‍ഷങ്ങളുടെ സൗഹൃദമുണ്ടായിരുന്ന തങ്ങളിലൊരുവനെ ഒരു നിമിഷംകൊണ്ട് ഇല്ലാതാക്കാന്‍ യാതൊരു മടിയും കാണിക്കുന്നില്ല. അത്യന്തം ലാഘവബുദ്ധിയോടെയാണ് ക്രൂരമായ കൊലപാതകങ്ങള്‍ നടത്തുന്നത്. കൊല നടത്തിയാല്‍പ്പോരാ അത് മൃഗീയമായിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയും ഉള്ളതുപോലെ തോന്നുന്നു. പല കൊലപാതകങ്ങളും അതുസംബന്ധിച്ച വാര്‍ത്തകള്‍ വായിക്കാന്‍പോലും കഴിയാത്തവിധം പൈശാചികമാണ്. യുവതീയുവാക്കളുടെ സാമൂഹ്യബോധത്തില്‍ വന്നിരിക്കുന്ന ഗുരുതരമായ മാറ്റം പഠനവിധേയമാക്കണം. ലോകത്തിന്റെ ഏതു കോണുകളില്‍ നടക്കുന്ന കൊലപാതകങ്ങളും അതിന്റെ എല്ലാ വിശദാംശങ്ങളോടെയും കാണാനുള്ള സൗകര്യം ഇപ്പോഴുണ്ട്. അക്രമവാസനയുള്ളവരുടെ അറപ്പും വെറുപ്പും ഇത് ഇല്ലാതാക്കിയിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ എന്തൊക്കെ വേണമെന്ന് ആലോചന നടക്കണം. അതിനനുസരിച്ചുള്ള നടപടികളുമുണ്ടാകണം.

Tags: keralaകേരള സര്‍ക്കാര്‍kochicrimeയുവാവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

India

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

Kerala

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

Kerala

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

Kerala

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പുതിയ വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.