മാനന്തവാടി: ഒളിവിലുള്ള പോപ്പുലർ ഫ്രണ്ട് പ്രാദേശിയ ഭീകരനെ കണ്ടെത്താൻ പോലീസ് നീക്കം ഊർജിതം. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ നാല് വടിവാളുകൾ കണ്ടെത്തിയ എരുമത്തെരുവ് എസ് ആൻഡ് എസ് ടയർ ഷോപ്പിന്റെ ഉടമ സലിമിനായുള്ള അന്വേഷണമാണ് പോലീസ് ത്വരിതപ്പെടുത്തിയത്. സലിം കർണാടകയിലേക്ക് കടന്നുവെന്ന സംശയം പോലീസിനുണ്ട്.
സലിമിനെതിരെ ആയുധം സൂക്ഷിച്ചതുൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. കടയിൽ നിന്നും പിടിച്ചെടുത്ത വടിവാളുകൾ ഫോറൻസിക് പരിശോധനയ്‌ക്ക് അയയ്‌ക്കും. കടയിൽ നിന്നും ജീവനക്കാരൻ മുഹമ്മദ് ഷാഹുലിനെ അറസ്റ്റ് ചെയ്തിരുന്നു. സലിമിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. ബുധനാഴ്ച ഡി വൈ എസ് പി ചന്ദ്രനും സംഘവും സലിമിന്റെ വീട്ടിലും പരിസരത്തും പരിശോധന നടത്തിയിരുന്നു.
വീട്ടിൽ നിന്നും മൂന്ന് മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു. ഇതിലൊന്ന് സലിമിന്റെ ഭാര്യയുടേതാണ്. ഇവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകയാണ്. രണ്ട് ഫോണുകൾ ഡി വൈ എസ് പി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട് റിമാൻഡിലായ പിഎഫ് ഐ പ്രവർത്തകരുടേതാണ്. പോലീസ് കർണാടകയിലേക്ക് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: