തിരുവനന്തപുരം: നാലാമത് അന്താരാഷ്ട്ര കിക്കറ്റ് മത്സരത്തിന് കഴക്കൂട്ടത്തെ മനോഹരമായ പുല്‍ത്തകിടി സ്റ്റേഡിയം സാക്ഷ്യം വഹിക്കുമ്പോള്‍ മുന്കളി്കളില് ആവേശം വിതറിയ മൂന്നുപേര്‍ വീണ്ടും കളത്തിലിറങ്ങും. രോഹിത് ശര്‍മ്മ, വിരാട് കൊഹ്ലി, ജസ്പ്രീത് ബുമ്ര എന്നിവരാണവര്‍.
2017 ല്‍ ന്യൂസിലാന്റിനെതിരായ മൂന്നാം ടി -20 ആയിരുന്നു ആദ്യ മത്സരം. രണ്ട് ഓവര്‍ എറിഞ്ഞ് രണ്ടു വിക്കറ്റ് വീഴ്ത്തിയ ബുമ്രെയായിരുന്നു കളിയിലെ താരം. രോഹിത് ശര്‍മ്മയുടേയും ധോണിയുടേയും കൊഹ്ലിയുടേയും അടികാണാന്‍ ആവേശത്തോടെ ഗാലറികളിലേയക്ക് ഇരച്ചെത്തിയ കാണികളെ മഴ നിരാശപ്പെടുത്തിയിരുന്നു. എട്ട് ഓവറായി ചുരുക്കിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നേടാനായത് 67 റണ്‍സ് മാത്രം. 11 പന്തില്‍ 14 റണ്‍സ് എടുത്ത മനീഷ് പാണ്ഡയും 10 പന്തില്‍ 14 റണ്‍സ് എടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും അയിരുന്നു ടോപ് സക്കോറര്‍മാര്‍. ആറ് പന്ത് കളിച്ച് കോഹ്ലി സിക്സും ഫോറും അടിച്ച് 13 റണ്‍സ് എടുത്തു. ധവന് (6), രോഹിത്(8), ശ്രേയസ് അയ്യര്‍(6) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. ജസ്പ്രീത് ബുമ്രയുടെ കൃത്യതയാര്‍ന്ന ഏറും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗംഭിര ഫീല്‍ഡിംഗും ഇന്ത്യയ്ക്ക് ജയം ഒരുക്കിയത്. 9 റണ്‍സ് മാത്രം വഴങ്ങി ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോല്‍ പാണ്ഡ്യ രണ്ടു പേരെ റണ്‍ ഔട്ടാക്കി. എട്ട് ഓവര്‍ തീരുമ്പോള്‍ 6 വിക്കറ്റ് പോയ ന്യൂസിലാന്റിന് 61 റണ്‍സ് നേടാനേ ആയൊളളു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനമായിരുന്നു ഇവിടുത്തെ രണ്ടാം മത്സരം. 9 വിക്കറ്റിന്റെ അനായാസം ജയം ഇന്ത്യ നേടുന്നതു കണ്ട് കയ്യടിച്ച് കാണികള്‍ക്ക് മടങ്ങാനായി. നാലു വിക്കറ്റു സ്വന്തമാക്കിയ രവീന്ദ്ര ജഡേജ ഉള്‍പ്പെടെ ഇന്ത്യയ്ക്കുവേണ്ടി പന്തെറിഞ്ഞ എല്ലാവര്ക്കും വിക്കറ്റ് കിട്ടയ കളിയില്‍ വെസ്റ്റ് ഇന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സിന് എല്ലാവരും പുറത്തായി. 6 റണ്‍സ് എടുത്ത ധാവാന്റെ മാത്രം നഷ്ടത്തില്‍ ഇന്ത്യ ജയിക്കാനെടുത്തത് 14.5 ഓവര്‍ മാത്രം. രോഹിത് ശര്‍മ്മ(63)യും വിരാട് കൊഹ്ലി(33)യും പുറത്താകാതെ നിന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരെ തന്നെയായിരുന്നു മൂന്നാം കളിയും. ട്വന്റി-20 യില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 173 റണ്‍സ് അടിച്ചെടുത്തെങ്കിലും ലെന്‍ഡില്‍ സമിമണ്‍സും ( 45 പന്തില്‍ 76) നിക്കോളാസ് പൂരനും ( 18 പന്തില്‍ 38) തകര്‍ത്തടിച്ച കളിയില്‍ 18.3 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് ലക്ഷ്യം മറികടന്നു. ശിവം ഗുബെ (54) നേടിയ അര്‍ധശതകവും ഋഷഭ് പന്ത് പുറത്താകെ അടിച്ച 33 റണ്‍സും പാഴായി. രോഹിത് (15), കൊഹ്ലി(19) രാഹുല്‍(11) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന ചെയ്യാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: