ആലക്കോട്: നടുവില്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടന്നതായുള്ള പരാതിയില്‍ പഞ്ചായത്ത് മെമ്പറടക്കം അനധികൃതമായി കൈപ്പറ്റിയ പണം പിഴ പലിശ സഹിതം തിരിച്ചടയ്ക്കുന്നതിനും അഴിമതി തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന് കെ.എം. രാമകൃഷ്ണന് ഉത്തരവിട്ടു.
നടുവില്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ 28 ഓളം റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തികളിലും കോണ്ട്രാക്ടര്മാരും ഭരണസമിതിയിലെ ചില അംഗങ്ങളും ചേര്‍ന്ന് സാമ്പത്തിക അഴിമതിയും തട്ടിപ്പും നടത്തുന്നതായും തൊഴില്‍ കാര്‍ഡ് ഉടമകളുടെ പേരും വ്യാജ മസ്റ്റര്‍റോള്‍ ഉണ്ടാക്കി പണിയെടുക്കാതെ വേതനം കൈപ്പറ്റിയെന്നും 22 റോഡുകളിലായി 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ബിജു ഓരത്തെല്‍, ജേക്കബ് പാണക്കുഴി എന്നിവര്‍ നല്കിയ പരാതിയിലാണ് ഓംബുഡ്സ്മാന്റെ ഉത്തരവ്.
പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പഞ്ചായത്തിലെ തേര്‍മല മുത്തയം കുന്ന് റോഡ്, ഉത്തൂര്‍ ബാവുപാറ റോഡ്, മുളകു വള്ളിമുളകു വള്ളിത്തട്ട് തുടങ്ങിയ റോഡുകളുടെ പ്രവൃത്തികളില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട വ്യാപക ക്രമക്കേടുകള്‍ നടന്നതായി ഓംബുഡ്സ്മാന് കണ്ടെണ്ടത്തുകയായിരുന്നു. പഞ്ചായത്ത് മെമ്പറായ അലക്സ് ചുനയംമാക്കലിനോട് അനധികൃതമായി വാങ്ങിയ വേതനമായ 592 രൂപ പിഴപ്പലിശ സഹിതം തിരിച്ചടയ്ക്കാന്‍ ഓംബുഡ്സ്മാന് ഉത്തരവിട്ടു. തേര്‍മല മുത്തയം കുന്ന് റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് നടപടി.
കഴിഞ്ഞ മാര്‍ച്ച് 23 ന് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്തതായി പറയുന്ന സമയത്ത് തന്നെ നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലും അലക്സ് പങ്കെടുത്തതായി രേഖകളുണ്ടായ ഈ സാഹചര്യത്തില്‍ ഓംബുഡ്സ്മാന് നടത്തിയ അന്വേഷണത്തില്‍ അന്നേദിവസം അലക്സ് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്തിട്ടില്ലെന്ന് കണ്ടെണ്ടത്തിയതിനെ തുടര്‍ന്നാണ് കൈപ്പറ്റിയ വേതനം തിരിച്ചുപിടിക്കാനുള്ള ഉത്തരവ്. മകന് അലന് അലക്സ് കൈപ്പറ്റിയ 1480 രൂപ തിരിച്ചടയ്ക്കാനും ഉത്തരവില്‍ പറയുന്നു. ഇവര്‍ക്ക് പുറമേ പരാതിയില്‍ പരാമര്‍ശിച്ച മറ്റ് ആളുകളും അനധികൃതമായി കൈപ്പറ്റിയ വേതനം തിരിച്ചെടുക്കണമെന്നും തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി തടയുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: