ന്യൂദല്‍ഹി: വ്യാജവാര്‍ത്തകളും മതവൈരം പടര്‍ത്തുന്ന ഉള്ളടക്കങ്ങളുമുള്ള 45 യൂട്യൂബ് വീഡിയോകള്‍ കേന്ദ്രസര്‍ക്കാര്‍ വിലക്കി. പത്തു യൂട്യൂബ് ചാനലുകളുടെ വീഡിയോകളാണ്, ഐബി അടക്കമുള്ള രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശ പ്രകാരം ഐടി നിയമം അനുസരിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കിയത്.
ഇവ നീക്കാന്‍ യൂട്യൂബിനോടും നിര്‍ദേശിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തിന്റെ പല അവകാശങ്ങളും കേന്ദ്രം എടുത്തു കളഞ്ഞു, സമുദായത്തിനെതിരെ സര്‍ക്കാര്‍ ഭീഷണി, രാജ്യത്ത് ആഭ്യന്തര യുദ്ധം പ്രഖ്യാപിച്ചു തുടങ്ങിയ വ്യാജവാര്‍ത്തകളാണ് ചിലവയില്‍. കശ്മീര്‍, അഗ്‌നിപഥ്, രാജ്യസുരക്ഷ, മതമൈത്രി എന്നിവയെ ഗുരുതരമായി ബാധിക്കുന്ന രാജ്യവിരുദ്ധ ഉള്ളടക്കമാണ് ചില വീഡിയോകളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: