ബെംഗളൂരു: ഹുബ്ബള്ളി നഗരത്തില്‍ ഹിന്ദു യുവാവിനെ നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതം മാറ്റിയ സംഭവത്തില്‍ 11 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ താലൂക്കിലെ യാദവനഹള്ളി സ്വദേശിയായ 26 കാരനായ ശ്രീധര ഗംഗാധരയെ ബലം പ്രയോഗിച്ച് മതം മാറ്റിയതായി പോലീസ് പറഞ്ഞു. മുഹമ്മദ് സല്മാന് എന്നാണ് അദ്ദേഹത്തിന് പേരിട്ടത്.
സ്വകാര്യ കമ്പനി ജീവനക്കാരനായ ശ്രീധര സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മെയ് മാസത്തില്‍ ഇത് അദ്ദേഹം അത്തൗര്‍ റഹ്മാനുമായി പങ്കുവെച്ചിരുന്നു. തുടര്‍ന്ന് അത്തൗര്‍ റഹ്മാന് ശ്രീധരയെ ബെംഗളൂരുവിലെ ഒരു പള്ളിയിലേക്ക് കൊണ്ടുപോയി. ശേഷം മസ്ജിദില്‍ പൂട്ടിയിട്ട് ‘ഖത്ന’ (പരിച്ഛേദനം) ബലമായി നടത്തുകയും പശുവിന്റെ മാംസം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
മതപരിവര്‍ത്തനം സംബന്ധിച്ച് ഒഴിഞ്ഞ പേപ്പറുകളില്‍ ഒപ്പും അവര്‍ ഇടിപ്പിച്ചു. ഖത്ന നടത്തിയ ശേഷം ശ്രീധരയെ ആന്ധ്രാപ്രദേശിലെ തിരുപ്പതി, പുത്തൂര്‍, ഭുവനഗര് മസ്ജിദുകളില്‍ കൊണ്ടുപോയി ഇസ്ലാമിക പരിശീലനം നല്കി. ശേഷം എല്ലാ വര്‍ഷവും കുറഞ്ഞത് മൂന്ന് പേരെയെങ്കിലും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്ന് പറഞ്ഞ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം പിസ്റ്റള്‍ നല്കി ഫോട്ടോയെടുത്തു. പറയുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ തീവ്രവാദിയായി ചിത്രീകരിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
അവര്‍ ശ്രീധരയുടെ അക്കൗണ്ടിലേക്ക് 35,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യുകയും അവരുടെ ഉത്തരവുകള്‍ പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അടുത്തിടെ ഹുബ്ബള്ളിയിലെ ഭൈരിദേവര്കോപ്പയില് ശ്രീധര്‍ അജ്ഞാതരുടെ ആക്രമണത്തിനിരയായ ശേഷം പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഫെയ്സ്ബുക്ക് വനിതാ സുഹൃത്ത് പരിചയപ്പെടാന്‍ വിളിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ഇവിടെ എത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: