ശിവഗിരി : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി ശാരദാദേവി സന്നിധിയില്‍ കലാവിരുന്നുകള്‍ക്ക് തുടക്കം കുറിച്ചു. ശ്രീനാരായണ ധര്‍മ്മസഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി ആഘോഷങ്ങളുടെ ഉത്ഘാടനം നിര്‍വഹിച്ചു.
എല്ലാ വിഭാഗം ജനങ്ങളും കലകളെ സ്വീകരിക്കുന്നവരാണെന്നും ശിവഗിരിയില്‍ ശാരദാദേവിയെ പ്രതിഷ്ഠിച്ചപ്പോള്‍ വിവിധ കലാ കായിക മത്സരങ്ങള്‍ ഗുരുദേവന്‍ ഏര്‍പ്പാട് ചെയ്തിരുന്നതും ശ്രദ്ധേയമാണ്. ഏതു വിഭാഗത്തില്‍പെട്ടവര്‍ക്കും ശിവഗിരിയില്‍ എത്തി നവരാത്രി ആഘോഷം ഉള്‍പ്പടെ ഉള്ള എല്ലാ വേളകളിലും കലകള്‍ അവതരിപ്പിക്കാന്‍ ശിവഗിരി മഠം അവസരം ഒരുക്കും എന്നും സ്വാമി അറിയിച്ചു.
ഗുരുധര്‍മ പ്രചരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അധ്യക്ഷത വഹിച്ചു, സ്വാമി ശിവനാരായണ തീര്‍ത്ഥ, സ്വാമി വിശാലാനന്ദ സ്വാമി ദേശികാനന്ദയതി , ശിവഗിരി മഠം പി.ആര്‍.ഓ ഇ.എം സോമനാഥന്‍ ഗുരുധര്‍മ പ്രചരണ സഭ രജിസ്ട്രാര്‍ അഡ്വ. പി.എം മധു , സഭാ കോര്‍ഡിനേറ്റര്‍ പുത്തൂര്‍ ശോഭനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.സ്വാമി പദ്മാനന്ദയുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ കലാപരിപാടികള്‍ക് തുടക്കം കുറിച്ചു. വര്‍ക്കല മനോഹര്‍ജി, സബിന്‍ ശിവഗിരി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
രാവിലെ ഒന്‍പതരയ്‌ക്ക് ശാരദാമഠത്തിനു സമീപത്തെ നവരാത്രി മണ്ഡപത്തില്‍ വിവിധ കലാപരിപാടികള്‍ ഉണ്ടാകും ഒപ്പം സന്യാസി ശ്രേഷ്ഠര്‍ നയിക്കുന്ന പ്രഭാഷണ പരമ്പരയും..
വൈകുന്നേരം ആറരക്ക് ശിവഗിരി ശ്രീനാരായണ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സെമി ക്ലാസ്സിക്കല്‍ ഡാന്‍സ്, സെമി ക്ലാസിക്കല്‍ സോങ്‌സ്, ദേവീസ്തുതി എന്നിവ ഉണ്ടായിരിക്കും.
29 നു ഗുരുദേവ കൃതികള്‍ ഡാന്‍സ് , 30 നു 09 .30 നു തൃശൂര്‍ കൊടുങ്ങല്ലൂര്‍ പുനര്‍ജനിയുടെ ഗുരുദേവകൃതികളുടെ ആലാപനവും നാടന്‍ പാട്ടുകളും.
ഒക്ടോബര്‍ 1 നു 09 .30 നു സൗന്ദര്യ ലഹരി അവതരണം. 06 .30 ശിവഗിരി ശ്രീനാരായണ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍
2 നു 9 നു എറണാകുളം പൂത്തോട്ട ഗുരുദര്‍ശനം പഠന കേന്ദ്രത്തിന്റെ ഭക്തിഗാന സദസ്സ്. 10 നു ഓച്ചിറ ശ്രീശാരദേശ്വരി ഭജന്‍സിന്റെ ഭക്തിഗാന സദസ്സ് 11 30 നു പ്രഭാഷണം വൈകിട്ട് 06 30 നു വര്‍ക്കല ജി.ടി ഫൗണ്ടേഷന്റെ ഭക്തിഗാനമേള.
3 നു 09.30 നു കാളിദാസന്‍ വ്യാസന്‍ എന്നിവരുടെ സോപാന സംഗീതം കീബോര്‍ഡ് . 11 നു പ്രഭാഷണം. 06.30 നു വര്‍ക്കല മയൂഖയുടെ ഭരതനാട്യം.
4 നു 9നു റിജി ശിവഗിരിയും സംഘവും അവതരിപ്പിക്കുന്ന ശിവഗിരി ഭജന്‍സ്. 11 നു കോട്ടയം ഇന്ദ്രജ രമേശിന്റെ ഡാന്‍സ്. 11.30 നു പ്രഭാഷണം 3.30 നു ആലപ്പുഴ വിനിത വിനോദിന്റെ സംഗീത കച്ചേരി 06 30 നു കരുനാഗപ്പള്ളി അദ്വൈതിന്റെ ഭരതനാട്യം തുടര്‍ന്ന് അപര്ണരാജിന്റെ ദേവി സ്തുതി ആലാപനം.
5 നു 10 മണിക്ക് ആലപ്പുഴ രാധാരമണിയം സംഗീത വിദ്യാലയത്തിന്റെ സംഗീത സദസ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: