വാഷിംഗ്ടണ്‍: അര്ജുന് എരിഗെയ്സി എന്ന ഇന്ത്യന്‍ താരത്തെ ഫൈനലില്‍ അനായാസം തോല്പിച്ച് മാഗ്നസ് കാള്സന് ജൂലിയസ് ബെയര്‍ ജനറേഷന് കപ്പ് ചാമ്പ്യനായി. ഈ വിജയത്തോടെ ചെസിന്റെ ചരിത്രത്തില്‍ ആദ്യമായി ഫിഡേ റേറ്റിംഗ് 2900 എന്ന പരിധി മറികടന്ന ആദ്യ കളിക്കാരനായി മാഗ്നസ് കാള്സന് മാറി.
ഫൈനലിലെ രണ്ട് ഗെയിം പരമ്പരകളിലും വിജയം നേടി 2-0നാണ് മാഗ്നസ് കാള്സന് വിജയിച്ചത്. മാഗ്നസ് കാള്സന് ഈ വര്‍ഷം നേടിയ നാലാമത്തെ ചാമ്പ്യന്‍ കിരീടമാണിത്.
“കാള്‍സനെ ആര്‍ക്കും മറികടക്കുക എളുപ്പമല്ല. അങ്ങേയറ്റത്തെ ആക്രമണമനോഭാവത്തോടെയാണ് മാഗ്നസ് കാള്സന് എത്തിയത്. കാള്‍സനെ വീഴ്ത്താമെന്ന് ആരും കരുതേണ്ട. എതിരാളികള്‍ക്ക് ഒരു വന്യമൃഗം തന്നെയാണ് കാള്സന്.” – കാള്‍സന്റെ കിരീടനേട്ടം കണ്ട് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ജൊവാങ്ക ഹൂസ്ക നടത്തിയ പ്രതികരണമാണിത്.
രണ്ട് പാദങ്ങളിലായി നടന്ന ഫൈനലില്‍ ശനിയാഴ്ച 2.5-0.5ന് കാള്സന് നേടി. ഞായറാഴ്ച നടന്ന രണ്ടാം പാദ ഫൈനലിലും കാള്സന് അനായാസ ജയം നേടി. ഇനി മെല്റ്റ് വാട്ടര്‍ ചെസ് ടൂറില്‍ രണ്ട് ടൂര്‍ണ്ണമെന്റുകള്‍ കൂടി ബാക്കിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: