തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കായി ജന്മഭൂമി നടത്തുന്ന അമൃതം വിജ്ഞാനോത്സവത്തിന് ആവേശകരമായ പ്രതികരണം. ചരിത്രപണ്ഡിതന്മാരും വിദ്യാഭ്യാസവിചക്ഷണന്മാരും നേരിട്ട് മേല്‍നോട്ടം നിര്‍വഹിക്കുന്ന വിജ്ഞാനോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമായി. അഞ്ചംഗ അക്കാദമിക് കൗണ്‍സിലിന്റെ നിരീക്ഷണത്തിലും നേതൃത്വത്തിലുമാണ് അമൃതം വിജ്ഞാനോത്സവത്തിന്റെ ചോദ്യങ്ങള്‍ തയ്യാറാകുന്നത്.
കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ് ചാന്‍ലസര്‍ ഡോ. ജി. ഗോപകുമാര്‍ (തിരുവനന്തപുരം), ചരിത്രഗവേഷണ കൗണ്‍സില്‍ അംഗം ഡോ.സി.ഐ. ഐസക്ക് (കോട്ടയം), പൈതൃക പഠന കേന്ദ്രം മുന്‍ സെക്രട്ടറി ജനറലും ചരിത്രകാരനുമായ ഡോ. ടി.പി. ശങ്കരന് കുട്ടി നായര്‍ (തിരുവനന്തപുരം), ചരിത്രകാരനും വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തകനുമായ പ്രൊഫ.പി.ജി. ഹരിദാസ് (ഇടുക്കി), ചരിത്രകാരനും ഗ്രന്ഥകാരനുമായ ഡോ. എം.പി. അജിത് കുമാര്‍ (ആലപ്പുഴ) എന്നിവരാണ് അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍.
കേരള സര്‍വകലാശാല പൊളിറ്റിക്സ് വിഭാഗം മേധാവിയും സാമൂഹിക ശാസ്ത്ര വിഭാഗം ഡീനുമായിരുന്ന ഡോ. ജി. ഗോപകുമാര്‍ യുജിസി എമെരിറ്റസ് പ്രൊഫസര്‍, ഐസിഎസ്എസ്ആര്‍ സീനിയര്‍ ഫെലോ, ഫുള്‍ബ്രൈറ്റ് വിസിറ്റിങ് പ്രൊഫസര്‍, ശാസ്ത്രീ ഇന്‍ഡോ കനേഡിയന്‍ ഫെലോ, ഓസ്ട്രേലിയന്‍ സ്ട്ടീസ് ഫെലോ, ഇന്‍ഡോ ഫ്രഞ്ച് കള്‍ച്ചറല്‍ എക്സ്ചേഞ്ച് ഫെലോ, സണ്സ്ബര്ദ് ഫെലോ എന്നിങ്ങനെ രാജ്യത്തിന് അകത്തും പുറത്തും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എന്‍എഎസി പിയര്‍ ടീം അംഗം, യുജിസി വിദഗ്ധ സമിതി അംഗം, നിരവധി സര്‍വകലാശാലകളില്‍ അക്കാദമിക് കൗണ്‍സില്‍ എന്നിങ്ങനെ നിരവധി സമിതികളില്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രമുഖ ഗ്രന്ഥകാരനും ചരിത്രകാരനുമായ ടി.പി. ശങ്കരന്‍കുട്ടി നായര്‍ നിരവധി കോളജുകളില്‍ അധ്യാപകനായിരുന്നു. ഹെറിറ്റേജ് ഫോറത്തിന്റെ സ്ഥാപക സെക്രട്ടറിയായും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് ഫെല്ലോ, ഇന്ത്യന്‍ അസോസിയേഷന്‍സ് ഫോര്‍ അമേരിക്കന്‍ സ്റ്റഡീസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ച അദ്ദേഹം ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സിന്റെ സീനിയര്‍ ഫെല്ലോയാണ്. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ശങ്കരന്‍കുട്ടി നായര്‍ക്ക് വിവിധ അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്.
കോട്ടയം സിഎംഎസ് കോളജ് പിജി ചരിത്ര വിഭാഗം തലവനായിരുന്ന ഡോ. സി.ഐ. ഐസക്ക് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റാണ്. വഴിത്തിരിവുകളും വെട്ടിത്തിരുത്തലുകളും ഏറെയുണ്ടായ ഇന്ത്യന്‍ ചരിത്രനിര്‍മ്മിതിയില്‍ സ്വാഭിമാന ഭാരത ചരിത്രത്തിന്റെ വക്താവും പ്രയോക്താവുമാണ് സി.ഐ. ഐസക്ക്. ഇന്ത്യയിലെ ക്രിസ്ത്യന്‍ സഭയുടെ പരിണാമം ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുള്ള അദ്ദേഹം ചരിത്രഗവേഷണ കൗണ്‍സില്‍ അംഗം എന്ന നിലയില്‍ നിര്‍ണായകമായ നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.
നിരവധി ചരിത്ര ലേഖനങ്ങള്‍ രചിച്ച പ്രൊഫ. പി.ജി. ഹരിദാസ് പെരുമ്പാവൂര്‍ ഐരാപുരം ശ്രീശങ്കരാ വിദ്യാപീഠം ചരിത്ര വിഭാഗം മേധാവിയും പ്രിന്‍സിപ്പാളുമായി വിരമിച്ചു. കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ ഹിസ്റ്റോറിക് കൗണ്‍സിലിലും അലിഗഡ് സര്‍വകലാശാലയിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള പ്രൊഫ. ഹരിദാസ് തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന അധ്യക്ഷനാണ്.
ആലപ്പുഴ എസ്ഡി കോളജിലെ ചരിത്ര വിഭാഗം മേധാവിയായിരുന്ന ഡോ. എം.പി. അജിത് കുമാര്‍ ഐസിഎച്ച്ആര്‍ മുന്‍ റിസര്‍ച്ച് പ്രൊജക്ട് കമ്മിറ്റി അംഗമാണ്. വേദിക് ഇന്ത്യ- എ ഹിസ്റ്ററി, ശ്രീ അരബിന്ദോസ് ഫിലോസഫി ഓഫ് ഹിസ്റ്ററി തുടങ്ങിയ പുസ്തകങ്ങള്‍ എഴുതി. കേരള സര്‍വകലാശാലയുടെ പിജി ബോര്‍ഡ് ഓഫ് സ്റ്റഡീസ്, സോഷ്യല്‍ സയന്‍സ് ഫാക്കല്‍റ്റി അംഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: