ജറൂസലം: ഇസ്രായേല്‍ സൈനികരെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച പാലസ്തീന് തീവ്രവാദിയെ വെടിവെച്ചു കൊന്നു. വടക്കന്‍ വെസ്റ്റ് ബാങ്കിലെ നബ്ലസ് നഗരത്തിന് സമീപമാണ് സംഭവമുണ്ടായത്. നഗരത്തില്‍ സുരക്ഷ ഒരുക്കുന്ന സൈനികരുടെ ഇടയിലേക്ക് യാതൊരുവിധ പ്രകോപനവും ഇല്ലാതെ അക്രമി കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. ഞായറാഴ്ച രാത്രി ആരംഭിക്കുന്ന യഹൂദ പുതുവര്‍ഷത്തിന് മുന്നോടിയായി അതി ജാഗ്രതയിലായിരുന്നു സൈന്യം.
അമിത വേഗതയില്‍ സൈന്യത്തിന്റെ ബങ്കറിന്റെ അടുത്തേക്ക് എത്തിയ കാര്‍ ഡ്രൈവറെ തല്‍ക്ഷണം വെടിവെച്ച് ഇടുകയായിരുന്നു. വെസ്റ്റ് ബാങ്കിലെ പട്രോളിങ് സംഘത്തിന് നേരെ ഉത്തരം ആക്രമണങ്ങള്‍ ഉണ്ടാകുക പതിവാണ്. അതിനാലാണ് വേഗത്തില്‍ പ്രത്യാക്രമണം ഉണ്ടായത്. വാഹനമോടിച്ചു കയറ്റാന്‍ ശ്രമിച്ചപ്പോള്‍ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇസ്രയേല്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: