പി.കെ. സദാശിവന്‍പിള്ള
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
തൊഴില്‍ സംബന്ധമായ യാത്രകള്‍ ആവശ്യമായി വരും. ദാമ്പത്യ സുഖക്കുറവും ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും കൂടിവരും. വൈകാരികമായ പിരിമുറുക്കങ്ങളും രക്തസമ്മര്‍ദ്ദവും അനുഭവപ്പെടും. സന്താനങ്ങള്‍ക്കുണ്ടാകുന്ന നേട്ടങ്ങളും അതുമൂലം കുടുംബത്തിലുണ്ടാകുന്ന അഭിവൃദ്ധിയും സന്തോഷവും മൂലം ദോഷഫലങ്ങള്‍ക്ക് അല്പ്പമായ ആശ്വാസം ലഭിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് കാര്യസാദ്ധ്യമുണ്ടാകും. സ്ഥലമാറ്റത്തിനുള്ള സാഹചര്യങ്ങള്‍ ഉത്ഭവിക്കുമെങ്കിലും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പേരില്‍ അതു നടപ്പിലാകാതിരിക്കും. ആഭരണങ്ങളോ ഗൃഹോപകരണങ്ങളോ വാങ്ങുവാന്‍ സാധിക്കും. ഗൃഹനിര്‍മാണത്തെക്കുറിച്ച് ചിന്തിക്കുകയും വസ്തുവകകള്‍ വാങ്ങുകയും ചെയ്യും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
കലാകാരന്മാര്ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. അകാരണമായിട്ടാണെങ്കിലും ആരോപണങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നേക്കും. പിതൃസ്വത്തു ലഭിക്കുകയോ പിതാവ് ആരംഭിച്ച സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുക്കുകയോ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയോ ചെയ്യും. ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
വിദേശസംബന്ധമായ ബിസിനിസ്സിലേര്പ്പെടുകയോ വിദേശയാത്ര നടത്തുകയോ ചെയ്യും. കഴിവുകള്‍ക്ക് അംഗീകാരവും പുരസ്കാരങ്ങളും ലഭിക്കും. ജോലിക്കാര്യത്തില്‍ അമിതാദ്ധ്വാനം ആവശ്യമായി വന്നേക്കും. വിവാഹാദി മംഗളകര്‍മങ്ങള്‍ നടക്കും. മത്സരപരീക്ഷകളില്‍ പ്രശസ്ത വിജയം കൈവരിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ഗൃഹനിര്‍മാണ കാര്യങ്ങള്‍ക്ക് അമിതമായ ധനവ്യയം ആവശ്യമായി വന്നേക്കും. കൃഷി കാര്യങ്ങളില്‍ ശ്രദ്ധിക്കുകയോ കാര്‍ഷിക വിഭവങ്ങള്‍ വര്‍ദ്ധിക്കുകയോ ചെയ്യും. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും. സന്താനസുഖം അനുഭവപ്പെടും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ധിക്കും. ദൂരദേശ സഞ്ചാരവും യാത്രാക്ലേശവും മൂലമുള്ള ദേഹാസ്വാസ്ഥ്യങ്ങളുണ്ടാകും. മടിയും അലസതയും മൂലം കാര്യതടസ്സം അനുഭവപ്പെടും. ഏതു കാര്യത്തെക്കുറിച്ചും അഭിപ്രായം പുറപ്പെടുവിക്കുകയും അതു ശത്രുവര്‍ധനവിന് കാരണമാവുകയും ചെയ്യും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ബന്ധുക്കളില്‍ നിന്ന് അനവസരത്തില്‍ വിദ്വേഷം വരുന്നതാണ്. കുടുംബകലഹം, തസ്കര ശല്യം, ശത്രുപദ്രവം എന്നിവ വരാനിടയുണ്ട്. അപകടങ്ങളില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. കലാകാരന്മാര്ക്കും രാഷ്ട്രീയക്കാര്‍ക്കും അനുയോജ്യ കാലമാണ്. അനാവശ്യ ചെലവുകള്‍ വന്നുചേരും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ഗൃഹാരംഭ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാരംഭിക്കും. കുടുംബജീവിതത്തിലും ഔദ്യോഗിക സ്ഥാനത്തും അസ്വസ്ഥത അനുഭവപ്പെടും. വ്യവഹാരങ്ങള്‍ക്കും വേണ്ടിയൊ വസ്തുസംബന്ധമായൊ ധനവ്യയം ആവശ്യമായി വരും. സുഖസൗകര്യങ്ങള്‍ വര്‍ധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഗൃഹത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കും. സന്താനസുഖം അനുഭവപ്പെടും. പ്രോത്സാഹജനകമായ പിന്തുണ സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും ലഭിക്കും. അനാവശ്യ ചെലവുകള്‍ വന്നുചേരും. ധനം, യശസ്സ് എന്നിവയുണ്ടെങ്കിലും മനഃസുഖം കുറഞ്ഞുതന്നെയിരിക്കും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
പ്രായോഗികതയെക്കുറിച്ചു ചിന്തിക്കുകയും ഉറച്ച നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്നത് അഭികാമ്യമാണ്. അപ്രതീക്ഷിതമായി ചില പ്രശ്നങ്ങള്‍ ഉരുത്തിരിഞ്ഞുവരും. സ്ഥാനചലനത്തിനു സാധ്യതയുള്ള കാലമാണ്. ചെലവ് അധികരിക്കും. സ്വന്തം ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഗൃഹാരംഭകാര്യങ്ങള് അനുകൂലമായി വരും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
പുത്രിയുടെയൊ പുത്രന്റെയൊ വിവാഹകാര്യങ്ങള്‍ തീരുമാനമാകും. വീടിന്റെ അറ്റകുറ്റ പണികള്‍ക്കുവേണ്ടി ധനവ്യയമുണ്ടാകും. എഴുത്തുപരീക്ഷകളില്‍ വിജയിക്കും. യാത്രകള്‍ ആവശ്യമായി വരും. വിദേശയാത്രക്കുള്ള അവസരങ്ങള്‍ ഉണ്ടാകും. കൃഷി കാര്യങ്ങളില്‍ പ്രത്യേക താല്‍പ്പര്യവും കാര്‍ഷിക വിഭവങ്ങളുടെ വര്‍ധനവും അനുഭവപ്പെടും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
പുതിയ സുഹൃദ് ബന്ധങ്ങളുണ്ടാകും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളില്‍നിന്ന് ആദായമുണ്ടാകും. പത്രപ്രവര്‍ത്തനം, സാഹിത്യം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അധികാരവും പ്രശസ്തിയും ലഭിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: