Categories: Sports

പ്രഗ്നാനന്ദയില്ലെങ്കിലും…ജൂലിയസ് ബെയര്‍ കപ്പില്‍ ഫൈനലില്‍ മാഗ്നസ് കാള്‍സനെ നേരിടാന്‍ ഇന്ത്യയിലെ അര്‍ജുന്‍ എരിഗെയ്സി

Published by

വാഷിംഗ്ടണ്‍: മെല്‍റ്റ് വാട്ടേഴ്സ് ചെസ് ടൂറിന്റെ ഭാഗമായുള്ള ജൂലിയസ് ബെയര്‍ കപ്പ് ഫൈനലില്‍ മാഗ്നസ് കാള്‍സനും ഇന്ത്യന്‍ പ്രതിഭ അര്‍ജുന്‍ എരിഗെയ്സിയും മാറ്റുരയ്‌ക്കും.  

സെമിയില്‍ മാഗ്നസ് കാള്‍സന്‍ ജര്‍മ്മന്‍ താരം വിന്‍സന്റെ കെയ്മറിനെ തോല്‍പിച്ച് ഫൈനലിലെത്തിയപ്പോള്‍ അര്‍ജുന്‍ എരിഗെയ്സി വിയ്റ്റ്നാം താരം ലെ ലിയമിനെ തോല്‍പ്പിച്ചാണ് ഫൈനലില്‍ എത്തിയത്.  

മാഗ്നസ് കാള്‍സനും പ്രഗ്നാനന്ദയും തമ്മിലുള്ള സെമി ഫൈനല്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കില്‍ തികച്ചും അപ്രതീക്ഷിതമായി പ്രഗ്നാനന്ദ വിന്‍സെന്‍റ് കെയ്മറുമായി തോല്‍ക്കുകയായിരുന്നു. എന്തായാലും ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി അപാരഫോമിലാണ്. മാഗ്നസ് കാള്‍സന് എന്തായാലും ഫൈനലില്‍ അര്‍ജുന്‍ എരിഗെയ്സി വെല്ലുവിളിയുയര്‍ത്തും. 

14ാം വയസ്സില്‍ ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടിയ അര്‍ജുന്‍ എരിഗെയ്സിക്ക് ഇപ്പോള്‍ 19 വയസ്സേയുള്ളൂ. ഇപ്പോള്‍ അപാരഫോം പുലര്‍ത്തുന്ന എരിഗെയ്ഗസിയുടെ ഫിഡെ റേറ്റിംഗ് 2725ആണ്. ലോക റാങ്കിങ്ങില്‍ ഡി. ഗുകേഷിന് (23ാം റാങ്ക്) തൊട്ടുപിന്നില്‍ 24ാമത് റാങ്കാണ് അര്‍ജുന്‍ എരിഗെയ്സിയുടേത്. ഇക്കാര്യത്തില്‍ പ്രഗ്നാനന്ദയുടെ സ്ഥാനം 67 മാത്രമാണ്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക