തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി സംസാരിച്ചെന്ന കേസില്‍ നടന് ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യും. അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്നതാണ് കേസ്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് മാധ്യമ പ്രവര്‍ത്തക നല്കിയയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ചാനല്‍ അവതാരക വനിതാ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: