മുംബൈ: മോമോദിയുടെ ആരാധനകനായിരുന്നു തന്റെ സ്വതസിദ്ധമായ തമാശകളാലും ശരീരചേഷ്ടകളാലും ഹിന്ദി ചലച്ചിത്ര ലോകം കീഴടക്കിയ രാജു ശ്രീവാസ്തവ. ദേശീയത അദ്ദേഹം എപ്പോഴും ഹൃദയത്തില്‍ അണിഞ്ഞിരുന്നു. ബോളിവുഡിന് ഇത് അസഹനീയമാണ്. ദേശീയതയ്ക്ക് വേണ്ടി വാദിക്കുന്ന അനുപം ഖേറിനെയും കങ്കണയെയും പല്ലവി ജോഷിയെയും വെറുക്കുന്നതു പോലെ രാജു ശ്രീവാസ്തവയെയും വെറുത്തവര്‍ മരണവാര്‍ത്തയറിഞ്ഞയുടന്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ചു.
58ാം വയസ്സില്‍ അദ്ദഹം ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ബുധനാഴ്ച രാവിലെ 10.20ന് അന്ത്യശ്വാസം വലിച്ച ശേഷം അധികം വൈകാതെ ഒരു വിഭാഗം അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളും പരിഹാസങ്ങളും സമൂഹമാധ്യമങ്ങളില്‍ ചൊരിഞ്ഞു. ഇവര്‍ ഇന്ത്യന്‍ ദേശീയതയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നവരായിരുന്നു. ഇന്ത്യയുടെ ശത്രുക്കള്‍.
ഇടത്-ലിബറന്‍ ജിഹാദ് കൂട്ടുകെട്ടുകളായിരുന്നു സമൂഹമാധ്യമങ്ങളില്‍ രാജു ശ്രീവാസ്തവയുടെ മരണം ആഘോഷിച്ചത്. റോഹന്‍ ജോഷി എന്ന കൊമേഡിയന്‍ കുറിച്ചതെന്താണെന്നോ?- ഹിന്ദു കുടുംബാംഗങ്ങള്‍ക്ക് ഒരാള്‍ കൂടി നഷ്ടമായാതില്‍ സന്തോഷമാണ് റോഹന്‍ ജോഷി പ്രകടിപ്പിച്ചത്. രാജുവിന്റെ മരണത്തില്‍ നമുക്ക് ഒന്നും നഷ്ടമായിട്ടില്ലെന്നായിരുന്നു റോഹന്‍ ജോഷിയുടെ ഇന്‍സ്റ്റഗ്രാം പ്രതികരണം. അയാള്‍ക്ക് തമാശയെപ്പറ്റി ഒരു ചുക്കും അറിഞ്ഞു കൂടെന്നും റോഹന്‍ ജോഷി പറയുന്നു.
പക്ഷെ റോഹന്‍ ജോഷിയ്ക്കെതിരെ ഈ പോസ്റ്റിട്ടതിന് വന്‍ ആക്രമണമാണ് പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. ഇതോടെ റോഹന്‍ ജോഷി തന്റെ വിദ്വേഷ കമന്റ് പിന്‍വലിച്ചു.
ഒടുവിലൊടുവില്‍ സ്റ്റാന്‍ഡപ് കോമഡികളിലൂടെ രാജു ശ്രീവാസ്തവ മോദിയുടെ രാഷ്ടീയ നിലപാടുകളെ തുറന്ന് പിന്തുണച്ചിരുന്നു. മതമൗലികവാദികളെ എതിര്‍ക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ ജിഹാദ്, ലിബറല്‍ അംഗങ്ങള്‍ വലിയ തോതില്‍ രാജു ശ്രീവാസ്തവയ്ക്കെതിരെ കമന്റുകള്‍ എഴുതി. “ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ രാജു ശ്രീവാസ്തവ മുസ്ലിങ്ങള്‍ക്ക് എതിരായിരുന്നു. തന്റെ കോമഡി മുഖത്തിന് പിന്നില്‍ ഒരു പിശാചിനെയാണ് രാജു ഒളിപ്പിച്ചുവെച്ചത്.”- വസീം അക്രം എന്ന ഒരാള്‍ ട്വിറ്ററില്‍ കുറിച്ച കമന്റാണിത്.
“കടുത്ത ഇസ്ലാം വിരുദ്ധനും മതവിദ്വേഷിയും വംശീയ വെറിയനുമായിരുന്നു രാജു”- എന്നാല്‍ മറ്റൊരു ഇസ്ലാമിസ്റ്റ് പ്രതികരിച്ചത്.
സ്മിത്ത് എന്ന വ്യക്തി രാജു ശ്രീവാസ്തവയോട് പ്രതികരിച്ചത് ഇങ്ങിനെ:” ഇത് നന്നായി. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചുവെന്ന് ഞാന്‍ കേട്ടിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ അയാളുടെ തലച്ചോര്‍ ചത്തില്ലേ? “
വ്യാജവാര്‍ത്ത കണ്ടുപിടിക്കുന്ന ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈര്‍ നിരന്തരം രാജു ശ്രീവാസ്തവയെ വിമര്‍ശിച്ചിരുന്നു. രാജുവിന്റെ മരണത്തില്‍ സന്തോഷിക്കുന്ന ട്വീറ്റുകളായിരുന്ന നിരവധി പേര് സമൂഹമാധ്യമങ്ങളില്‍ നടത്തിയത്.
ഇസ്ലാമിനെ വെറുക്കുന്ന ഒരാള്‍ക്കായി ഞാന്‍ കണ്ണീര് വാര്‍ക്കില്ലെന്നായിരുന്നു ഡോ. സെയ്ദ എഴുതിയത്. എന്തായാലും ഇവരുടെ വിമര്‍ശനങ്ങളില്‍ പലര്‍ക്കും അത്ഭുതമില്ലായിരുന്നു. കാരണം രാജു ശ്രീവാസ്തവയുടെ മരണം ഇവര്‍ വളരെ നാളായി ആഗ്രഹിച്ചതായിരുന്നു. മാത്രമല്ല, അനുപം ഖേറിനെയും പല്ലവി ജോഷിയെയും കങ്കണാറണാവത്തിനെയും വെറുക്കുന്ന അതേ വെറുപ്പോടെ ഇവര്‍ രാജു സ്രീവാസ്തവയെയും പെറുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: