ഇടുക്കി: ജില്ലയിലെ ഇടമലക്കുടി മേഖലയില്‍ അധിവസിക്കുന്ന ആദിവാസി ഗോത്ര ജനവിഭാഗത്തിലെ മുഴുവന്‍ കുട്ടികളും ഇനിമുതല്‍ മലയാളം പച്ചയായി എഴുതും സംസാരിക്കും . പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം ഇടമലക്കുടി െ്രെടബല്‍ എല്‍പി സ്കൂളില്‍ നടത്തിവരുന്ന പ്രത്യേക ഭാഷാ പരിശീലന പരിപാടിയിലൂടെയാണ് ഇത് സാധ്യമാകുന്നത് . സ്വന്തമായി ലിപിയില്ലാത്ത മുതുവാന്‍ വാമൊഴി ഭാഷയെ തനി മലയാളം രൂപത്തിലേക്ക് രൂപാന്തരപ്പെടുത്തി തെരഞ്ഞെടുത്ത കുട്ടികളില്‍ പരിശീലിപ്പിക്കുകയാണ് ഇവിടെ .ഗതാഗത സൗകര്യം തീരെ ഇല്ലാത്ത ഇടമലക്കുടി , കുറുത്തിക്കുടി മേഖലയില്‍ അധിവസിക്കുന്ന മുതുവാന്‍ വിഭാഗങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും മലയാളം എഴുതാനും വായിക്കാനും അറിയില്ല. അതുകൊണ്ടുതന്നെ ഇവരുടെ മക്കളില്‍ ഭാഷാശേഷി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പഠനപ്രക്രിയയോട് മുഖം തിരിച്ചു നില്ക്കുന്ന കുട്ടികളുടെ എണ്ണം ഈ മേഖലയില്‍ ഗണ്യമായി ഉയര്‍ന്നു. വിദ്യാലയങ്ങളില്‍ എത്താന്‍ മടിക്കുന്ന കുട്ടികളുടെ എണ്ണം എത്തിച്ചേരുന്ന കുട്ടികളെക്കാള്‍ മൂന്നിരട്ടി വര്‍ദ്ധിച്ചു എന്ന് സമഗ്ര ശിക്ഷാ കേരളം നടത്തിയ പഠനത്തിലൂടെ വ്യക്തമായിരുന്നു .
ഇടമലക്കുടിക്കായി പ്രത്യേക വിദ്യാഭ്യാസ ഭാഷ പരിശീലന പദ്ധതിയാണ് സമഗ്ര ശിക്ഷ കേരളം ആവിഷ്കരിച്ചത്. പ്രത്യേക പരിശീലനം സിദ്ധിച്ച എസ് എസ് കെ ട്രെയിനര്‍മാരും ഇടുക്കി ജില്ലയില്‍ നിന്നു തന്നെ തെരഞ്ഞെടുത്ത എഡ്യൂക്കേഷന്‍ വാളണ്ടിയര്‍മാരും ഇടമലക്കുടിയിലെ െ്രെടബല്‍ എല്‍ പി സ്കൂളില്‍ താമസിച്ചാണ് അറുപതോളം മുതുവാന്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് വ്യത്യസ്ത ബാച്ചുകള്‍ തിരിച്ച് ഭാഷാ പരിശീലനം നല്കി വരുന്നത്. പാഠപുസ്തകമോ മറ്റ് രീതിയോ നേരിട്ട് അവലംബിക്കാതെ മുതുവാന്‍ വിഭാഗത്തിന്റെ തന്നെ ജീവിതരീതി, സംസ്കാരം , ചുറ്റുപാടുകള്‍ , ഭക്ഷണ രീതി തുടങ്ങിയവ മനസ്സിലാക്കിയാണ് സമഗ്ര ശിക്ഷ കേരളം ഭാഷാ പരിശീലന പദ്ധതി തയാറാക്കിയിരിക്കുന്നത് .
ഏകദേശം ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന പരിശീലനത്തില്‍ പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമായ പഠന പ്രവര്‍ത്തനമാണ് ഒരുക്കിയിരിക്കുന്നത്. ഇടമലക്കുടി ഗ്രാമപഞ്ചായത്ത് , െ്രെടബല്‍ വനം വകുപ്പുകള്‍ തുടങ്ങിയ ഏജന്‍സികളുമായി സഹകരിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം പ്രത്യേക ഭാഷാ പരിശീലനം നടപ്പാക്കുന്നത്. മുതുവാന്‍ കുട്ടികളിലെ ഭാഷാ നൈപുണി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം മേഖലയില്‍ മലയാളഭാഷ വ്യാപിപ്പിക്കുന്നതിനും , വീട്ടുഭാഷയ്ക്കൊപ്പം വിദ്യാലയ ഭാഷ കൂടി നല്കി പഠന കാര്യത്തില്‍ സ്വയം പര്യാപ്തരാക്കുകയും ചെയ്യുക എന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം ലക്ഷ്യമിടുന്നത്.
തമിഴ് മുതുവാന്‍ , മലയാളി മുതുവാന്‍ എന്നീ വിഭാഗങ്ങള്‍ക്കായി പ്രത്യേകം പരിശീലനമാണ് നല്‍കിവരുന്നത്. സമഗ്ര സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന െ്രെടബല്‍ ലാംഗ്വേജ് വിഭാഗത്തിലെ വ്യത്യസ്തമായ പരിശീലനമാണ് സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ എസ്.എസ്. സിന്ധുവിന്റെ നേതൃത്വത്തില്‍ ഇടമലക്കുടിയില്‍ നടന്നുവരുന്നതെന്ന് സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ. എ. ആര്. സുപ്രിയ അറിയിച്ചു. സംസ്ഥാനത്തിന് മാതൃകയാകുന്ന ഈ പരിശീലന പദ്ധതിയുടെ ഔദ്യോഗിക വിജയപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് സമഗ്ര ശിക്ഷ കേരളവും അതിന്റെ സംഘാടകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: