ന്യൂദല്‍ഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ കെയ്റോയില്‍ ഈജിപ്ഷ്യന്‍ പ്രതിരോധ മന്ത്രി ജനറല്‍ മുഹമ്മദ് സാക്കിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. രാജ്നാഥ് സിംഗിന്റെ ഈജിപ്തിലെ ഔദ്യോഗിക സന്ദര്‍ശനം തുടരുകയാണ്. പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച ചെയ്തു. തീവ്രവാദവിരുദ്ധ സംയുക്ത അഭ്യാസങ്ങളും, പരിശീലനത്തിനായുള്ള സൈനികരുടെ കൈമാറ്റവും വര്‍ദ്ധിപ്പിക്കുന്നതില്‍ ഇരുപക്ഷവും സമവായത്തിലെത്തി.
ഇന്ത്യയിലെയും ഈജിപ്തിലെയും പ്രതിരോധ വ്യവസായങ്ങള്‍ തമ്മിലുള്ള സഹകരണം സമയബന്ധിതമായി വിപുലീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിലയിരുത്താന്‍ ഇരുമന്ത്രിമാരും തമ്മില്‍ ധാരണയായി. പ്രാദേശിക സുരക്ഷ സംബന്ധിച്ച വീക്ഷണങ്ങള്‍ കൈമാറുകയും ലോക സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യയുടെയും ഈജിപ്തിന്റെയും സംഭാവനകളെ ഇരുരാജ്യങ്ങളും പരസ്പരം അംഗീകരിച്ചു. ഇഛഢകഉ19 മഹാമാരിയുടെ പശ്ചാത്തലത്തിലും, കഴിഞ്ഞ വര്‍ഷം പ്രതിരോധ ഇടപെടലുകളും കൈമാറ്റങ്ങളും ഊര്‍ജ്ജിതമായി നടന്നതില്‍ ഇരുപക്ഷവും സന്തോഷം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: