ആലപ്പുഴ: ദേശീയപാത വഴി ഭാരത് ജോഡോ യാത്ര കടന്നുപോകുമ്പോള്‍ ആറാട്ടുവഴി മോഹനത്തില്‍ അനിലിന്റെ വീട്ടിലേക്ക് രാഹുല്‍ എത്തിയത് അപ്രതീക്ഷിതമായാണ്. ഉപയോഗിക്കാന്‍ കക്കൂസ് ലഭിക്കുമോ എന്ന ചോദ്യവുമായി കരിമ്പൂച്ചകളാണ് ആദ്യം വന്നത്. ഇന്ത്യന്‍ ക്ലോസെറ്റും യൂറോപ്യന്‍ ക്ലോസെറ്റും പരിശോധിച്ച സംഘം പ്രായമായ അമ്മ വിശ്രമിക്കുന്ന മുറി ആയതിനാല്‍ യൂറോപ്യന്‍ ഒഴിവാക്കി. നിമിഷങ്ങള്‍ക്കകം സുരക്ഷാഗാര്‍ഡുകള്‍ ഇരച്ചെത്തി. ഇനി വീട്ടിലേക്ക് ആരും പ്രവേശിക്കരുതെന്നും അകത്തുള്ളവര്‍ പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം നല്‍കി.
ആറാട്ടുവഴി ഹിന്ദ് ടയേഴ്‌സ് ഉടമ അനിലും ഇളയ മകള്‍ അഞ്ജനയും വീടിന് പുറത്തായി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുമ്പേ രാഹുല്‍ വീട്ടിലേക്ക് പ്രവേശിച്ചു. അപ്പോളാണ് കാര്യങ്ങളുടെ കിടപ്പ് എല്ലാവര്‍ക്കും മനസ്സിലായത്. വീട്ടിലെത്തിയ ദേശീയ നേതാവിനൊപ്പം സെല്‍ഫി എടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ സാധിക്കില്ലെന്നായിരുന്നു ആദ്യം സുരക്ഷാ ഉദ്യോഗസ്ഥരുടെ മറുപടി.അനിലിന്റെ സ്മിതയോടും മകള്‍ ഗായത്രിയോടും സെല്‍ഫിയെടുക്കണോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: