കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. തിങ്കളാഴ്ച രാത്രി കസ്റ്റംസ് സംഘം നടത്തിയ തെരച്ചിലിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. വിപണിയില്‍ 1.36 കോടിയോളം രൂപ വിലമതിക്കുന്നതാണ് സ്വര്‍ണം.
3059 ഗ്രാം സ്വര്‍ണമാണ് മൂന്ന് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടി കൂടിയത്. കസ്റ്റംസ് പിടിയിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. ഇത് കൂടാതെ ജിദ്ദയില്‍ നിന്ന് എത്തിയ വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്ന് 8 സ്വര്‍ണ ബിസ്ക്കറ്റുകളും കണ്ടെത്തി.
ജിദ്ദയില്‍ നിന്നും നാല് കുട്ടികള്‍ക്കൊപ്പം എത്തിയ ബുഷറ എന്ന യുവതിയാണ് സ്വര്‍ണ്ണക്കടത്തിന് പിടിയിലായത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താനായിരുന്നു ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: