ന്യൂദല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വിട്ട ശേഷം അദ്ദേഹം രൂപീകരിച്ച പഞ്ചാബ് ലോക് കോണ്‍ഗ്രസ് (പിഎല്‍സി) ബിജെപിയില്‍ ലയിപ്പിക്കുകയും ചെയ്തു.
ന്യൂദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തിലാണ് ലയനം നടന്നത്. പഞ്ചാബിന്റെ പുരോഗതിക്കായി തുടര്‍ന്നും പ്രവര്‍ത്തിക്കും. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷയും സമൃദ്ധിയും ഉറപ്പാക്കാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുമെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തൊമാര്‍, കിരണ്‍ റിജിജുവും പങ്കെടുത്തു.
രാഹുലുമായും പഞ്ചാബിലെ രാഹുലിന്റെ പിണിയാളായ നവജ്യോത്സിങ് സിദ്ധുവുമായുള്ള കടുത്ത ഭിന്നതയെത്തുടര്‍ന്നാണ് അമരീന്ദര്‍ കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്ന് അദ്ദേഹം പഞ്ചാബ് ലോക് കോണ്‍ഗ്രസ് രൂപീകരിച്ച് ബിജെപിയുമായി ചേര്‍ന്ന് 2022 ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. അമരീന്ദര്‍ പാര്‍ട്ടിവിടുകയും ഭിന്നത രൂക്ഷമാകുകയും ചെയ്തതോടെ പഞ്ചാബിലെ ഭരണം ആം ആദ്മി കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: