ബംഗാള്‍: വീണ്ടും ബിജെപി നേതാവ് സുവേന്ദു അധികാരിക്ക് മുന്‍പില്‍ തോല്‍വി ഏറ്റുവാങ്ങി മമതയും തൃണമൂല്‍ കോണ്‍ഗ്രസും. നന്ദിഗ്രാമിലെ പൂര്‍ബ മേദിനിപൂര്‍ ജില്ലയിലെ കാര്‍ഷിക സഹകരണ മേഖലയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 12ല്‍ 11സീറ്റും ബിജെപി പിടിച്ചു. ഇതോടെ ഭേകുടിയ സമബായ് കൃഷി സമിതിയുടെ അധികാരം തൃണമൂലിന് നഷ്ടമായി. വിജയിച്ച ഏക സീറ്റിലാകട്ടെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം ഒരു വോട്ടാണ്. എത്രയോ വര്‍ഷമായി തൃണമൂല്‍ ഭരിച്ച കര്‍ഷകസമിതിയാണ് ബിജെപി പിടിച്ചത്.
ഇക്കഴിഞ്ഞ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോടെ മമത ബാനര്‍ജി പരാജയപ്പെട്ടിരുന്നു. പിന്നീട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം മമത മറ്റൊരു നിയമസഭാസീറ്റില്‍ മത്സരിച്ച് ജയിക്കുകയായിരുന്നു. പൊതുവേ നന്ദിഗ്രാം സുവേന്ദു അധികാരിയുടെ കോട്ടയായി അറിയപ്പെടുന്ന സ്ഥലമാണ്. എത്രയോ വര്‍ഷമായി തൃണമൂല്‍ ഭരിച്ചിരുന്ന കൃഷി സമിതിയുടെ അധികാരം പിടിച്ചെടുക്കുക വഴി ഈ പ്രദേശത്ത് ബിജെപിയുടെയും സുവേന്ദു അധികാരിയുടെയും ശക്തി വര്‍ധിക്കുകയാണെന്നാണ് കണക്കുകൂട്ടുന്നത്.
തെരഞ്ഞെടുപ്പിന് ശേഷം ഫലം പുറത്തുവന്നതിന് ശേഷവും നന്ദിഗ്രാം പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. ക്രമസമാധാന പാലനത്തിന് വന്‍ പൊലീസ് സന്നാഹം ഇവിടെ ഉണ്ട്. “ജനങ്ങളെ ശരിക്കും വോട്ട് ചെയ്യാന്‍ അനുവദിച്ചാല്‍ ഭേകുടിയ സമബായ് കൃഷി സമിതി തെരഞ്ഞെടുപ്പില്‍ നടന്നതുപോലെ ബംഗാളിലും ബിജെപി വിജയിക്കും,” ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് ദിലീപ് ഘോഷ് പറഞ്ഞു. നന്ദിഗ്രാമിലെ ഭേകുടിയ പ്രദേശം ബിജെപിയുടെ ശക്തികേന്ദ്രമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതയ്‌ക്കെതിരെ ഈ പ്രദേശത്ത് നിന്നു മാത്രം സുവേന്ദു അധികാരിക്ക് 6,000 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: