തിരുവനന്തപുരം:കേരളത്തില്‍ വ്യവസായം വരാന്‍ ഇവിടുത്തെ മന്ത്രിമാര്‍ വിമാനത്തില്‍ കയറി ദുബായ് വഴി വിദേശരാജ്യങ്ങളില്‍ പോകേണ്ട കാര്യമില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വിമര്‍ശനം.
“100 ശതമാനവും ഞാന്‍ പറയുന്നു. ഒരു ഇന്‍വെസ്റ്റ്മെന്റ് ഫ്രണ്ട്ലി എന്വിറോണ്മെന്റ് (നിക്ഷേപത്തിന് അനൂകൂലമായ സൗഹൃദാന്തരീക്ഷം) ഉണ്ടായില്ലെങ്കില്‍ കേരളത്തില്‍ രക്ഷയില്ല. വ്യവസായം കൊണ്ടുവരാന്‍ ആള്‍ക്കാരെ വിദേശത്ത് പോയി കാണേണ്ട കാര്യമില്ല. ഇവിടെ നിന്നും ദുബായില്‍ പോയി. അവിടെ നിന്നും മറ്റ് രാജ്യങ്ങളിലേക്കൊന്നും പോകേണ്ട കാര്യമില്ല. കേരളം ഒരു ഫേവറബിള്‍ ഡെസ്റ്റിനേഷന്‍ ഫോര്‍ ഇന്‍വെസ്റ്റ്മെന്റ്. (നിക്ഷേപസൗഹൃദ കേന്ദ്രം) ആണോ ..അതിന്റെ ഉത്തരം യെസ് ഓര് നോ ഇതില്‍ ഏതാണ്…അത് യെസ് ആണെങ്കില്‍ നിക്ഷേപം താനേ വന്നുകൊള്ളും. അതിന് നമ്മള് എയ്റോപ്ലെയിന്‍ കേറി ദുബായിലും അതുവഴി മറ്റ് വിദേശ രാജ്യങ്ങളിലേക്കും ഒക്കെ പോകേണ്ട കാര്യമില്ല. “- രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. വിദേശനിക്ഷേപം കൊണ്ടുവരാന്‍ കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ ഒരു കൂട്ടം മന്ത്രിമാര്‍ വിദേശയാത്രയ്ക്ക് പുറപ്പെടുന്നതിനിടയിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഈ കമന്റ്.
കര്‍ണ്ണാടകത്തില്‍ ഈയിടെ ഒരു സ്റ്റാര്‍ട്ടപ്പ് സമ്മേളനത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അവിടെ മോര് ദേന്‍ ഹാഫ് മലയാളികളാണ്.. നിങ്ങള്‍ കേരളത്തില്‍ എന്താ സ്റ്റാര്‍ട്ടപ് തുടങ്ങാത്തത് എന്ന് ചോദിച്ചപ്പോള്‍ ഇല്ല സാര്‍ അവിടെ ഇക്കോ സിസ്റ്റമില്ല എന്നായിരുന്നു അവരുടെ മറുപടി.
വ്യവസായത്തെ ആകര്‍ഷിക്കുന്ന പ്രധാനകാര്യമെന്താണെന്നതില്‍ യോഗി പറഞ്ഞ ഒരു കാര്യമുണ്ട്. വ്യവസായനിക്ഷേപം ഉത്തര്‍പ്രദേശിലേക്ക് വരുന്നതിന്റെ കാരണമായി യോഗി ഒരു കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. നിക്ഷേപകര്‍ ആഗ്രഹിക്കുന്നത് സുരക്ഷിതത്വവും ക്രമസമാധാനവുമാണ്. അത് വ്യവസായങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. യോഗി പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. കേരളത്തില്‍ എന്താ സ്ഥിതി? ഇവിടെ എല്ലാ ദിവസവും കൊലപാതകത്തിന്റെ വാര്‍ത്തകളാണ്. അതല്ലെങ്കില്‍ ക്രമസമാധാനപ്രശ്നങ്ങളാണ്. ഇങ്ങിനെ ഒരു അന്തരീക്ഷം വ്യവസായനിക്ഷേപകര്‍ ഇഷ്ടപ്പെടില്ല. – അദ്ദേഹം പറഞ്ഞു.
ഞാന്‍ ഒരു മലയാളിയാണ്. ഇവിടെ മലയാളി സ്റ്റാര്‍ട്ടപ്പും മലയാളിയുടെ ഇലക്ട്രോണിക്സ് ഇക്കോസിസ്റ്റം വളര്‍ന്നുവരണം എന്ന് എനിക്കും ആഗ്രഹമുണ്ട്. ഈയിടെ ഇന്ത്യയില്‍ തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്നും പ്രതിനിധി സംഘം വന്നു. ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കാന്‍ അവര്‍ ആദ്യം പറഞ്ഞത് തമിഴ്നാട്ടില്‍ മതിയെന്നാണ്. കാരണം അവിടെ അവര്‍ക്ക് അനുകൂലമായ തുറമുഖസംവിധാനങ്ങളും മറ്റും ഉണ്ട്. അവിടെ കൊറിയന്‍ കമ്പനികളും ധാരാളം ഉണ്ട്. അപ്പോള്‍ ഞാന്‍ അവരോട്. നിങ്ങള്‍ കേരളത്തെക്കുറിച്ച് ഒന്ന് പരിശോധിച്ച് നോക്കൂ എന്ന് ഉപദേശിച്ചു. അപ്പോള്‍ അവര്‍ക്ക് കേരളം വേണ്ട. ആദ്യ ഒപ്ഷന്‍ തമിഴ്നാട്…രണ്ടാമത് നോയിഡ..മൂന്ന് കര്‍ണാടകം- ഇങ്ങിനെ പോകുന്നു അവരുടെ ചോയ്സുകള്‍. – രാജീവ് ചന്ദ്രശേഖര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: