സമര്‍ഖണ്ഡ്: ഷാങ്ഹായ് സഹകരണ സംഘടന (എസ് സിഒ)യുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെ പുടിനുമായി കൂടിക്കാഴ്ച നടത്തിയ മോദി ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന് അഭിപ്രായപ്പെട്ടു. ഉക്രൈന് ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് മോദി പുടിനെ കണ്ടത്.
ഇതുവരെ യുദ്ധത്തില്‍ റഷ്യയെ നേരിട്ട് വിമര്‍ശിക്കാത്ത ഇന്ത്യ, പക്ഷെ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന അഭിപ്രായമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി, പ്രാദേശിക, ആഗോളപ്രശ്നങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. റഷ്യയെ എണ്ണ ഇറക്കുമതി ചെയ്ത് സഹായിക്കുന്നതില്‍ ഇന്ത്യയ്ക്ക് വലിയ പങ്കുണ്ട്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അഞ്ചിരട്ടിയാക്കിയാണ് വര്‍ധിപ്പിച്ചത്. പാശ്ചാത്യരാഷ്ട്രങ്ങളുടെ സഖ്യകക്ഷിയായിരിക്കേ, വലിയ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് പ്രധാനമന്ത്രി മോദി റഷ്യയുടെ എണ്ണ വാങ്ങുന്നതിന് തീരുമാനമെടുത്തത്.
എസ് സിഒയുടെ പ്രസിഡന്റ് സ്ഥാനം മോദിയെ ഉസ്ബെക്കിസ്ഥാന് മോദിയെ ഏല്പിച്ചു. “ഇനി അടുത്ത സമ്മേളനം ഇന്ത്യയാണ് നടത്തുക. “2023ലെ എസ് സിഒ ഉച്ചകോടി നടത്തുക ഇന്ത്യയാണ്. ഇന്ത്യയെ സഹായിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും. “- ഉസ്ബെക്കിസ്ഥാന് വിദേശകാര്യമന്ത്രി വ്ളാഡിമിര്‍ നൊരോവ് പറഞ്ഞു.
എസ് സിഒ ഉച്ചകോടിയുടെ രണ്ടാം ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, പാകിസ്ഥാന് പ്രധാനമന്ത്രി ഷെബാസ് ഷെറീഫ്, റഷ്യന്‍ പ്രസിഡന്റ് പുടിന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: