കശ്മീര്‍ :ഇന്ത്യാവിഭജനകാലത്ത് കശ്മീരിനെ ഇന്ത്യയോടൊപ്പം നിര്‍ത്താന്‍ തീരുമാനിച്ച ജമ്മുകശ്മീര്‍ ഭരിച്ചിരുന്ന രാജാവായിരുന്ന മഹാരാജ ഹരിസിംഗിന്റെ ജന്മദിനമായ സെപ്ദംബര്‍ 23 ഇനി കശ്മീരിന്റെ പൊതുഅവധി ദിനമായി പ്രഖ്യാപിച്ചു. കഴിഞ്ഞ 75 വര്‍ഷമായി ദോഗ്ര സമുദായത്തില്‍ (രജ് പുത് ഹിന്ദുക്കളുടെ സമുദായം) നിന്നും ഉയരുന്ന ആവശ്യമാണിതെന്നും ഇപ്പോള്‍ അംഗീകരിക്കുകയാണെന്നും ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
1947ലെ വിഭജനകാലത്ത് ജമ്മു കശ്മീര്‍ ഭരിച്ചിരുന്ന ഹരിസിംഗ് മഹാരാജാവ് പാകിസ്ഥാന്റെ പിന്തുണയോടെ ചില ഗോത്രവര്‍ഗ്ഗക്കാര്‍ കശ്മീര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജമ്മു കശ്മീരിലെ ഇന്ത്യയുമായി ചേര്‍ക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യയുടെ സൈന്യം അവിടെ കടന്നുചെന്ന് ജമ്മു കശ്മീരിനെ ഇന്ത്യുമായി ചേര്‍ക്കുകയായിരുന്നു.
മഹാരാജാവ് ഹരിസിംഗിന്റെ ഇന്ത്യയോടുള്ള അചഞ്ചലമായ കൂറിന്റെ അംഗീകാരമായാണ് അദ്ദേഹത്തിന്റെ ജന്മദിനം ജമ്മുകശ്മീരില്‍ പൊതു അവധിദിനമായി പ്രഖ്യാപിക്കുന്നത്. “മഹാരാജ് ഹരിസിംഗ് ഒരു പ്രമുഖ വിദ്യാഭ്യാസവിചക്ഷണനും പുരോഗമചിന്താഗതിക്കാരനും സാമൂഹ്യ പരിഷ്കര്‍ത്താവും ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും സൃഷ്ടാവും ആണെന്നും അതിനാല്അദ്ദേഹത്തിന്റെ ജന്മദിനം പൊതു അവധി ദിനമായി പ്രഖ്യാപിക്കുന്നത് അദ്ദേഹത്തിന് നല്കുന്ന ഉചിതമായ ആദരവായിരിക്കും”- ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് സിവില്‍ സമൂഹനേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, യുവ രജ്പുത് സഭ, ജമ്മു കശ്മീര്‍ ട്രാന്‍സ്പോര്‍ട്ട് യൂണിയന് മേധാവി തുടങ്ങിയവരുമായി ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ ചര്‍ച്ചനടത്തിയിരുന്നു. അധികം വൈകാതെ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: