ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ ദര്‍ശനം ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തവും ആദരണീയവുമായ രാജ്യങ്ങളിലൊന്നാക്കി മാറ്റുകയാണെന്ന് ഇന്ന് ന്യൂദല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
പ്രതിരോധ മേഖലയില്‍ ‘ആത്മനിര്‍ഭരത’ കൈവരിക്കാന്‍ പ്രതിരോധ മന്ത്രാലയം സ്വീകരിച്ചുവരുന്ന ഒട്ടേറെ നടപടികളെക്കുറിച്ചും അദേഹം വിശദീകരിച്ചു. 310 ഇനങ്ങളുടെ മൂന്ന് ‘പോസിറ്റീവ്’ സ്വദേശിവത്ക്കരണ ലിസ്റ്റുകള്‍ പുറത്തിറക്കിയതിനൊപ്പം രാജ്യത്തിന്റെ വളര്‍ച്ചാ ഗാഥയുടെ ഭാഗമാകാന്‍ സ്വകാര്യ മേഖലയെ ക്ഷണിയ്‌ക്കുകയും ചെയ്തു.
തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ആയുധങ്ങളും/പ്ലാറ്റ്‌ഫോമുകളും സായുധ സേനയ്‌ക്ക് ലഭ്യമാക്കാനുള്ള സര്‍ക്കാരിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണിത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കര,നാവിക, വ്യോമ, ബഹിരാകാശ മേഖലകളില്‍ നൂതമായ പ്രതിരോധ പ്ലാറ്റ്‌ഫോമുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി ആഭ്യന്തര വ്യവസായത്തിനുണ്ടെന്നും അതിനാവശ്യമായ അന്തരീക്ഷം ഒരുക്കുന്നതിന് സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും രാജ്‌നാഥ് സിംഗ കൂട്ടിച്ചേര്‍ത്തു.
1,900 കോടി രൂപയായിരുന്ന പ്രതിരോധ കയറ്റുമതി ഇപ്പോള്‍ 13,000 കോടി കടന്നു. 35,000 കോടി രൂപയുടെ കയറ്റുമതി ഉള്‍പ്പെടെ പ്രതിരോധ ഉത്പാദനം 2025 ഓടെ 1.75 ലക്ഷം കോടി എന്ന ലക്ഷ്യം കൈവരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2022 സപ്തംബര്‍ 02ന് കൊച്ചിയില്‍ പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്ത 76% തദ്ദേശീയ ഉള്ളടക്കമുള്ള രാജ്യത്തെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിനെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.
‘ആത്മനിര്‍ഭരത’ എന്നാല്‍ ഒറ്റപ്പെടലല്ലെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും അതേസമയം നമ്മുടെ സുഹൃദ് രാജ്യങ്ങളെ, അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. നമ്മുടെ ദര്‍ശനം വളരെ വ്യക്തമാണ് ‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: