തിരുവനന്തപുരം: കാല്‍നടയായി നടക്കുന്നത് കുറവായതിനാല്‍ ഏഴ് ദിവസം നടന്നുതുടങ്ങിയപ്പോള്‍ രാഹുല്‍ഗാന്ധിയുടെ കാല്‍മുട്ടുവേദന കലശലായി.
വ്യാഴാഴ്ചയോടെ ഇദ്ദേഹത്തിന് ആയര്വേദവിധിപ്രകാരം കാല്‍മുട്ടുവേദനയ്ക്ക് പഞ്ച കര്‍മ്മ ചികിത്സ തുടങ്ങി. വിശ്രമദിവസമായിരുന്നു വ്യാഴാഴ്ച. അന്ന് കൊല്ലത്തെ താമസസ്ഥലത്ത് പ്രത്യേകം പഞ്ചകര്‍മ്മ ചികിത്സാസംവിധാനം ഉയര്‍ത്തി.
അവിടെ ഒരു മണിക്കൂറോളം തിരുമ്മലും എണ്ണപ്രയോഗവും നടന്നു. പിന്നീട് അദ്ദേഹം പതിവുപോലെ കണ്ടെയ്നര്‍ മുറിയുടെ എസിയിലേക്ക് നീങ്ങി വിശ്രമം തുടര്‍ന്നു.
ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കിടയിലും ആശങ്കകള്‍ തലപൊക്കുകയാണ്. കാരണം 150 ദിവസം നീളുന്നതാണ് ഭാരത് ജോഡോ യാത്ര. ഇങ്ങിനെപോയാല്‍ രാഹുലിന് ദൂരമിത്രയും നടന്നുതീര്‍ക്കാന്‍ കഴിയുമോ? ഭാരത് ജോഡോ യാത്ര ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വരുമോ? ഇങ്ങിനെ പോകുന്നൂ കോണ്‍ഗ്രസ് നേതാക്കളുടെ ആശങ്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: