ന്യൂദല്‍ഹി : ഭര്‍തൃ ബാത്സംഗങ്ങള്ക്ക് ഇളവ് നല്‍കരുത്. ക്രിമിനല്‍ കുറ്റമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഭര്‍തൃ ബലാത്സംഗം ഭരണഘടനാ വിരുദ്ധമാണെന്നും അല്ലെന്നും ദല്‍ഹി ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന് എതിരായാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
വിവിധ മഹിളാ സംഘടനകളാണ് ഇതിനെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ്മാരായ അജയ് രസ്തോഗി, ബി.വി. നാഗരത്ന എന്നിവര്‍ അടങ്ങിയ ബെഞ്ച് അറിയിച്ചു. പങ്കാളിയുടെ അനുമതിയില്ലാതെ നടക്കുന്ന ഏത് ലൈംഗികവേഴ്ചയും ക്രിമിനല്‍ കുറ്റമാണ്. ബലാത്സംഗങ്ങള്‍ക്ക് എതിരായ നിയമങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് ഘടകവിരുദ്ധമാണ് ഭര്‍തൃ ബലാത്സംഗത്തിന് ഇളവ് നല്‍കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
ബലാത്സംഗങ്ങള്‍ തടയുന്ന നിയമത്തില്‍ വിവാഹിതയായ സ്ത്രീയും അവിവാഹിതയായ സ്ത്രീയെന്നും വേര്‍തിരിച്ചിട്ടില്ല. പങ്കാളിയുടെ അനുമതിയില്ലാത്ത ഏതൊരു ബലാത്സംഗവും ക്രിമിനല്‍ കുറ്റമാക്കണം. അതുകൊണ്ട് തന്നെ വിവാഹ ബന്ധം ആണെങ്കില്‍ പോലും ഇഷ്ടമില്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ല എന്ന് പറയാനുള്ള അവകാശം സ്ത്രീകള്‍ക്ക് ഉണ്ടെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: