ഉദയ്പുര്‍: തന്റെ അച്ഛനെ തലയറുത്ത് കൊന്ന ഇസ്ലാമിക തീവ്രവാദികളെ തൂക്കിലേറ്റും വരെ ചെരുപ്പ് ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് ഉദയ്പൂരില്‍ കൊല്ലപ്പെട്ട തയ്യല്‍ക്കാരനായ കനയ്യ ലാലിന്റെ മകന്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെയാണ് കനയ്യയുടെ മകന് യാഷ് ഇക്കാര്യം പറഞ്ഞത്. പ്രതികളെ തൂക്കിലേറ്റുന്നത് വരെ ചെരിപ്പിടില്ലെന്ന് ഞാന്‍ പ്രതിജ്ഞയെടുത്തു. സംഭവത്തില്‍ നിന്ന് കരകയറാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.
2022 ജൂണ്‍ 28ന് തന്റെ പിതാവിനെ ശിരച്ഛേദം ചെയ്തതിന്റെ പിറ്റേ ദിവസം മുതല്‍ യാഷ് ചെരിപ്പ് ധരിക്കുന്നത് നിര്‍ത്തി. ജൂണ്‍ 28 ന്, മുന്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) വക്താവ് നൂപൂര്‍ ശര്‍മ്മയെ അനുകൂലിച്ചു എന്നാരോപിച്ചാണ് രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യ ലാല്‍ ക്രൂരമായി കൊല്ലപ്പെട്ടത്. വീഡിയോ ഗെയിം കളിക്കുന്നതിനിടെ കനയ്യ ലാലിന്റെ ഫോണില്‍ നിന്ന് 8 വയസ്സുള്ള മകന് ആകസ്മികമായി പോസ്റ്റ് ചെയ്തതായിരുന്നു അതെന്നായിരുന്നു കനയ്യ പറഞ്ഞിരുന്നത്. എന്നാല്‍, അയല്‍വാസിയായ നാസിം നല്കിയ പരാതിയെ തുടര്‍ന്ന് കനയ്യയെ അറസ്റ്റ് ചെയ്തിരുന്നു. കനയ്യ ലാലിന്റെ നമ്പറും ഫോട്ടോയും വിലാസവും നസീം തന്റെ കമ്മ്യൂണിറ്റി ഗ്രൂപ്പുകളിലേക്ക് ചോര്‍ത്തി. ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷവും ഇയാള്‍ക്ക് ഭീഷണികള്‍ തുടരുകയായിരുന്നു.
ആറ് ദിവസത്തിന് ശേഷം കട തുറന്നപ്പോള്‍ രണ്ട് ഇസ്ലാമിസ്റ്റുകള്‍ ഇടപാടുകാരായി വന്ന് കഴുത്തറുത്തു കൊല്ലുകയായിരുന്നു. മുഹമ്മദ് റിയാസ് അക്തര്‍, മുഹമ്മദ് ഗൗസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പിന്നീട് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം എന്‍ഐഎ കേസ് ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: