Categories: Kerala

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് കൂറ്റന്‍ ഇരുമ്പുഷീറ്റ് തെറിച്ചുവീണു; രണ്ടു വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം

വേണ്ടവിധമുള്ള സുരക്ഷസംവിധാനങ്ങള്‍ ഇല്ലാതെയാണ് ഇരുമ്പുഷീറ്റുകള്‍ കൊണ്ടുപോയിരുന്നത്. ഒരു കയര്‍ ഉപയോഗിച്ചാണ് ഷീറ്റുകള്‍ കെട്ടിയിരുന്നത്. യാത്രയ്ക്കിടെ ഷീറ്റുകളുടെ ഭാരം മൂലം കയര്‍ അഴിഞ്ഞു പോയതാണെന്നു നാട്ടുകാര്‍ പറഞ്ഞു.

Published by

തൃശൂര്‍: തൃശൂരില്‍ പുന്നയൂര്‍ക്കുളത്ത് ഓടിക്കൊണ്ടിരുന്ന  ലോറിയില്‍ നിന്ന് കൂറ്റന്‍ ഇരുമ്പ് ഷീറ്റ് തെറിച്ചുവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. വഴിയാത്രക്കാരായ അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. അകലാട് സ്‌കൂളിന് സമീപമെത്തിയപ്പോള്‍ ട്രെയ്‌ലര്‍ ലോറിയിലെ കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകള്‍ മുഴുവനായി റോഡിലേക്ക് വീഴുകയായിരുന്നു. പ്രഭാത സവാരിക്കിറങ്ങിയ മുഹമ്മദലിയുടെയും ലോറിയുടെ പിറകില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാജിയുടെയും ദേഹത്തേക്കാണ് ഇവ പതിച്ചത്. ഇരുവരും തത്ക്ഷണം മരിച്ചതായാണ് വിവരം. 

നാട്ടുകാരും പോലീസും ഓടിക്കൂടിയാണ് ഇരുവരേയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപകടമുണ്ടായ ഉടന്‍ തന്നെ ലോറിയുടെ ഡ്രൈവര്‍ ഇറങ്ങിയോടി. ലോറിയിലുണ്ടായിരുന്ന മറ്റൊരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. കോഴിക്കോട് ഭാഗത്തുനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു ലോറി. വേണ്ടവിധമുള്ള സുരക്ഷസംവിധാനങ്ങള്‍ ഇല്ലാതെയാണ് ഇരുമ്പുഷീറ്റുകള്‍ കൊണ്ടുപോയിരുന്നത്. ഒരു കയര്‍ ഉപയോഗിച്ചാണ് ഷീറ്റുകള്‍ കെട്ടിയിരുന്നത്. യാത്രയ്‌ക്കിടെ ഷീറ്റുകളുടെ ഭാരം മൂലം കയര്‍ അഴിഞ്ഞു പോയതാണെന്നു നാട്ടുകാര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by