ന്യൂദല്‍ഹി: ഷാങ്ഹായി കോര്പറേഷന് ഓര്ഗനൈസേഷന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉസ്ബെക്കിസ്ഥാനിലെത്തും. രണ്ട് ദിവസമായാണ് യോഗം നടക്കുന്നത്. ഇരുപത് വര്‍ഷത്തോളം നീണ്ട എസ്സിഒ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം ഭാവിയിലെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ, ഉസ്ബെക്കിസ്ഥാന്, ഇറാന് രാജ്യ തലവന്മാരുമായി നയതന്ത്രതല ചര്‍ച്ച നടത്തുകയും ചെയ്യും.
എട്ട് അംഗരാജ്യങ്ങളിലെ നേതാക്കളായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉസ്ബകിസ്താന്‍ പ്രസിഡന്റ് ശൗകത് മിര്‍സ്വോയവ്, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, പാകിസ്ഥാന് പ്രധാനമന്ത്രി ശഹബാസ് ശരീഫ്, കസാഖ്സ്താന് പ്രസിഡന്റ് കാസിം ടൊകായേവ്, കിര്ഗിസ്താന് പ്രസിഡന്റ് സാദിര്‍ ജപാറോവ്, തജികിസ്താന്‍ പ്രസിഡന്റ് ഇമാമലി റഹ്മാന് എന്നിവര്‍ സംബന്ധിക്കും.
ലോകത്തിലെ 40 ശതമാനം ജനസംഖ്യയും 30 ശതമാനത്തിലേറെ ജി.ഡി.പിയും ഉള്‍ക്കൊള്ളുന്ന എട്ട് രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്.പുറമെ പ്രത്യേക ക്ഷണിതാക്കളായി തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്, അസര്ബൈജാന് പ്രസിഡന്റ് ഇല്‍ഹാം അലിയേവ്, അര്‍മീനിയ പ്രധാനമന്ത്രി നികോല്‍ പഷിന്യാന്, തുര്ക്മെനിസ്താന് പ്രസിഡന്റ് സെര്‍ദര്‍ ബെര്‍ദി മുഹമ്മദോവ് എന്നിവരും നിരീക്ഷകരായി ബലറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകഷങ്കോ, ഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി, മംഗോളിയന്‍ പ്രസിഡന്റ് ഉക്നാഗിന്‍ ഖുറെല്‍സുഖ് എന്നിവരും സംബന്ധിക്കും.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ കുറിച്ച് സൂചനകള്‍ ഉണ്ടെങ്കിലും ഔദ്യോഗികമായി ഇക്കാര്യത്തില്‍ അറിയിപ്പുണ്ടായിട്ടില്ല. റഷ്യയുമായി വ്യാപാരം, ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി അടക്കമുള്ള വിഷയങ്ങളില്‍ മോദി ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: