നോയിഡ: ജോലി ചെയ്യ്തിട്ടും കൂലി നല്‍കാത്തതിനെ തുടര്‍ന്ന് ഉടമയുടെ കാര്‍ കത്തിച്ച് യുവാവ്. നോയിഡ സെക്ടര്‍ 45ല്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഒരു കോടിയുടെ ബെന്‍സ് കാറാണ് പ്രതി കത്തിച്ചത്. കാറ് കത്തിച്ചതിന്റെ വീഡിയോയും സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെ പ്രതി രണ്‍വീറിനെ പോലീസ് പിടികൂടി.
സമ്പന്നയായ ബെന്‍സ് ഉടമയുടെ വീട്ടില്‍ രണ്‍വീര്‍ ടൈല്‍ ജോലി ചെയ്തിരുന്നു. പണം ചോദിച്ച് മാസങ്ങളോളം കൂടിക്കാഴ്ച നടത്തിയെങ്കിലും പണം നല്കാന് ഉടമ തയ്യാറായില്ല. ജോലി മുഴുവന്‍ പൂര്‍ത്തിയായെങ്കിലും രണ്ട് ലക്ഷത്തോളം രൂപ രണ്‍വീറിന് ഉടമ നല്‍കാനുണ്ടായിരുന്നു. ഇതില്‍ പ്രകോപിതനായ രണ്‍വീര്‍ ബെന്സിന് തീയിടുകയായിരുന്നു.
ഞായറാഴ്ച ഉടമയുടെ വീട്ടിലെത്തിയ രണ്‍വീര്‍ പെട്രോള്‍ ഒഴിച്ച് ബെന്സിന് തീ കൊളുത്തുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ച് രണ്‍വീര്‍ കാറിന് സമീപത്ത് എത്തുന്നതും തീയിട്ട ശേഷം തിരികെ പോകുന്നതും സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് പിന്നാലെ ഉടമ പരാതിയുമായി പോലീസിനെ സമീപിക്കുകയുമായിരുന്നു. തുടര്‍ന്ന്, രണ്‍വീറിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി നോയിഡ് പൊലീസ് അറിയിച്ചു.
അതേസമയം, രണ്‍വീറിന്റെ ആരോപണങ്ങള്‍ തള്ളി കാറുടമയുടെ കുടുംബം രംഗത്തെത്തി. രണ്‍വീറിന്റെ 12 വര്‍ത്തോളം അറിയാവുന്ന ആളാണെന്നും കുടുംബത്തിലെ അംഗമായാണ് അദേഹത്തെ കണ്ടത്തെന്നും കുടുംബം പറഞ്ഞു. കൊവിഡ് സമയത്ത് അദ്ദേഹത്തിനുള്ള രണ്ട് ലക്ഷം രൂപ കൈമാറിയിരുന്നെന്ന് കുടുംബം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: