കുവൈറ്റ് സിറ്റി: മരുഭൂമിയിൽ ആടുമേയ്‌ക്കുന്ന ജോലിയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ കുവൈറ്റില്‍ തൊഴിലുടമ വെടിവച്ചു കൊന്നു. തമിഴ്നാട് തിരുവാരൂർ കൂതനല്ലൂർ താലൂക്കിലെ ലക്ഷ്മണങ്കുടി സ്വദേശി മുത്തുകുമാരൻ (30) ആണ് കൊല്ലപ്പെട്ടത്. വീട്ടുജോലിക്ക് എന്ന പേരിൽ ഗാർഹിക വിസയിൽ കുവൈറ്റില്‍ എത്തിച്ച് നാലാം ദിവസമാണ് യുവാവ് കൊല്ലപ്പെട്ടത്.
ആടുമേയ്‌ക്കൽ ജോലി നൽകി റിക്രൂട്മെന്‍റ് ഏജന്‍സി കബളിപ്പിച്ച കാര്യം അറിയിക്കാനും സഹായം തേടാനുമായി ഇന്ത്യൻ എംബസിയെ ബന്ധപ്പെടാൻ മുത്തുകുമാരൻ ശ്രമിച്ചതോടെയാണ് തൊഴിലുടമ പ്രകോപിതനായത്. തൊഴുത്തിനകത്ത് മർദിക്കുകയും തുടർന്ന് എയർ റൈഫിൾ ഉപയോഗിച്ച് വെടിവെച്ച് കൊല്ലുകയുമായിരുന്നെന്നാണു വിവരം. സബാഹ് അൽ അഹ്മദിലെ മരുഭൂമിയിലെ മസ്റയിലാണ് (ആടുകളെയും ഒട്ടകങ്ങളെയും പാർപ്പിക്കുന്ന ഇടം) മൃതദേഹം കണ്ടെത്തിയത്.
ഹൈദരാബാദ് ആസ്ഥാനമായ മാൻപവർ സ്ഥാപനമാണ് ഭർത്താവിനെ വിദേശത്തേക്ക് അയച്ചതെന്ന് ഭാര്യ വിദ്യ മൊഴി നൽകി. 3-ാം തീയതി കുവൈത്തിലേക്കു പോയ മുത്തുകുമാരനെ 7 മുതൽ ഫോണിൽ കിട്ടുന്നില്ലായിരുന്നു. 9-ാം തീയതിയാണ് മരണവാർത്ത കുടുംബാംഗങ്ങൾ അറിഞ്ഞത്. രണ്ട് കുട്ടികളുടെ പിതാവാണ് കൊല്ലപ്പെട്ട മുത്തുകുമാരന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: