ന്യൂദല്‍ഹി: മൊബൈല്‍ കമ്പനികള്‍ 28 ദിവസത്തേക്ക് റീച്ചാര്‍ജ്ജ് ചെയ്ത് ഒരു മാസമെന്നു പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നത് ടെലികോം റെഗുലേറ്ററി അതോറിറ്റി( ട്രായ്) തടഞ്ഞു. ഇനി 30 ദിവസം തന്നെ റീച്ചാര്‍ജ്ജ് ചെയ്ത് നല്‍കണമെന്നും വ്യക്തമാക്കി. ഇതിനു പിന്നാലെ റീച്ചാര്‍ജ് പ്ലാനുകളില്‍ ടെലികോം കമ്പനികള്‍ മാറ്റം വരുത്തി 30 ദിവസത്തെ റീച്ചാര്‍ജ് പ്ലാനാക്കി. എല്ലാ മാസവും ഒരേ തിയതികളില്‍ പുതുക്കാവുന്ന റീച്ചാര്‍ജ് പ്ലാനും തയ്യാറാക്കി. ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
അതേസമയം 30 ദിവസവും, 31 ദിവസവും മാറി മാറി വരുന്ന മാസങ്ങളില്‍ കൃത്യമായൊരു തീയ്യതി നിശ്ചയിക്കാന്‍ സാധിക്കില്ല. ഫെബ്രുവരിയില്‍ 28 ദിവസങ്ങളും 29 ദിവസങ്ങളും മാറി വരാറുണ്ട്. ഈ പ്രശ്നം നേരിടാന്‍ എല്ലാ മാസവും അവസാന ദിവസം പുതുക്കാന്‍ സാധിക്കുന്ന പ്ലാനുകള്‍ വേണമെന്നും ട്രായ് നിര്‍ദേശിച്ചു.
പുതിയ പ്ലാനുകള്‍ അറിയാന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: