അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി റിലീസ് ചെയ്ത ബ്രഹ്മാസ്ത്ര സിനിമയ്‌ക്കെതിരെ നടി കങ്കണ റണാവത്ത്. സെപ്തംബര്‍ ഒന്‍പതിന് റിലീസ് ചെയ്ത സിനിമ രണ്ടുദിവസം കൊണ്ട് ബോക്സ് ഓഫീസില്‍ 160 കോടിയോളമാണ് വരുമാനം നേടിയെന്നാണ് കണക്ക്. എന്നാല്‍ ഇത് കള്ളക്കണക്കാണെന്നാണ് കങ്കണയുടെ ആരോപണം.
ബോക്സ് ഓഫീസ് ഇന്ത്യ അവകാശപ്പെടുന്ന കണക്കുകള്‍ കള്ളമാണെന്നും സിനിമയുടെ വിജയം അണിയറ പ്രവര്‍ത്തകര്‍ പൊലിപ്പിച്ച് കാണിക്കുകയാണെന്നും കങ്കണ ആരോപിച്ചു. വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇതിനോടകം വലിയ ഹിറ്റാണെന്നും 160 കോടിയുടെ ലാഭമുണ്ടാക്കിയെന്നും പറയുന്നത് വ്യാജമാണ്. താന്‍ ഈ വ്യാജക്കണക്ക് വിശ്വസിക്കില്ലെന്നും സിനിമയുടെ നിര്‍മ്മാതാവ് കരണ്‍ ജോഹറിന്റെ ഈ കണക്ക് തനിക്കും പഠിക്കണമെന്നും കങ്കണ പരിസഹിച്ചു.
വിഎഫ്എക്സ് ഉള്‍പ്പെടെ ബ്രഹ്മാസ്ത്രയുടെ ബജറ്റ് 650 കോടിയാണെന്നും എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 410 കോടി മാത്രമാണെന്നും കങ്കണ ചൂണ്ടിക്കാട്ടി. ബോക്സ് ഓഫീസ് ഇന്ത്യയുടെ കളക്ഷന്‍ റിപ്പോര്‍ട്ടിനെതിരെയും കങ്കണ പ്രതികരിച്ചു. കളക്ഷന്‍ റിപ്പോര്‍ട്ട് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചാണ് കങ്കണയുടെ പ്രതികരണം.
സിനിമ റിലീസ് ചെയ്ത ദിവസം ആരാധകരുടെ നെഗറ്റീന് പ്രതികരണത്തിന് ശേഷവും കങ്കണ ബ്രഹ്മാസ്ത്രയ്‌ക്കെതിരെ തുറന്നടിച്ചിരുന്നു. അന്ന് സംവിധായകന്‍ അയാന്‍ മുഖര്‍ജിയുള്‍പ്പടെ റണ്‍ബീറിനെയും, ആലിയയും ടാഗ് ചെയ്തായിരുന്നു കങ്കണ മറുപടി നല്‍കിയത്. സംവിധായകന്‍ അയാന്‍ മുഖര്‍ജിയെ ജീനിയസ് എന്ന് വിളിക്കുന്നവരെ ജയിലില്‍ അടയ്‌ക്കണമെന്ന് കങ്കണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: