ജോധ്പൂർ: ഹിന്ദു മതം സ്വീകരിച്ച് വിവാഹിതയായ പെൺകുട്ടി പോലീസ് സംരക്ഷണം തേടുന്നു. രാജസ്ഥാനില്‍ നിന്നുള്ള ഇഖ്രയാണ് മാതൃധര്‍മ്മത്തിലേയ്ക്ക് മടങ്ങി വരുകയും ഹിന്ദു യുവാവായ രാഹുലിനെ വിവാഹം കഴിക്കുകയും ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് രാഹുലിന്റെ അമ്മയേയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് ജോധ്പൂർ പോലീസ് രാഹുലിന്റെ കുടുംബത്തിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. ഹിന്ദു ആചാരപ്രകാരമാണ് രാജസ്ഥാനില്‍ നിന്നുള്ള ഇഖ്രയും മന്ദസോരിലെ രാഹുലും ഗായത്രി ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. വിവാഹശേഷം ഇഷിക എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ നാട്ടുകാരും പെൺകുട്ടിയുടെ ബന്ധുക്കളും രംഗത്ത് വരികയായിരുന്നു.
‘ഞാനിപ്പോള്‍ ഇഷികയാണ്. ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരം രാഹുലിനെ വിവാഹം ചെയ്തു. എന്റെ കുടുംബവും നാട്ടുകാരും ഞങ്ങളുടെ വിവാഹത്തെ എതിര്‍ക്കുകയാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് സംരക്ഷണം തരണം’ വിവാഹ ശേഷം ഇഖ്ര പറഞ്ഞു. ‘ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചവരാണ്. ഇഖ്രയ്ക്ക് ഹിന്ദുവാകാന്‍ സമ്മതമായിരുന്നു. അങ്ങനെ ഞങ്ങള്‍ വിവാഹത്തെ കുറിച്ച് കുടുംബങ്ങളെ അറിയിച്ചു. എന്റെ കുടുംബം സമ്മതിച്ചു. വിവാഹത്തിന് തയ്യാറെടുപ്പുകള്‍ നടത്തി’ രാഹുല്‍ പറഞ്ഞു.
മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ജോധ്പൂരില്‍ ജോലി സംബന്ധമായി എത്തിയപ്പോഴായിരുന്നു രാഹുല്‍ ഇഖ്രയെ കണ്ടു മുട്ടിയത്. ഇരുവരും പ്രണയ ബദ്ധരാവുകയും വിവാഹിതരാവാന്‍ തീരുമാനിയ്ക്കുകയുമായിരുന്നു. ഇതറിഞ്ഞ് രാഹുലിന്റെ കുടുംബം അംഗീകരിച്ചെങ്കിലും ഇഖ്രയുടെ കുടുംബം ഈ ബന്ധത്തെ എതിര്‍ത്തു. തുടര്‍ന്ന് അവര്‍ ഉദയ്പൂരിലേക്ക് പോവുകയും കോടതിയില്‍ വിവാഹ രേഖകള്‍ തയ്യാറാക്കുകയും ചെയ്തു. മന്ദസോറില്‍ തിരികെ എത്തിയ രാഹുല്‍ രേഖകള്‍ പോലീസില്‍ ഹാജരാക്കി. ഗായത്രി പരിവാറിന്റെ ആചാര്യന് പണ്ഡിറ്റ് നരേഷ് കുമാര്‍ ത്രിവേദിയുടെ നേതൃത്വത്തില്‍ ആദ്യം ശുദ്ധീകരണ ക്രിയകള്‍ നടന്നു. തുടര്‍ന്ന് ഇഖ്രയെ പഞ്ചഗവ്യം കൊണ്ട് അഭിഷേകം ചെയ്യുകയും ഇഷിക എന്ന പുതിയ നാമം നല്കി ഹിന്ദുധര്മ്മത്തിലേയ്ക്ക് തിരിച്ചെടുക്കുകയുമായിരുന്നു ശുദ്ധികര്‍മ്മത്തിനു ശേഷം വേദ മന്ത്രങ്ങളുടെ പശ്ചാത്തലത്തില്‍ അവരുടെ വിവാഹം നടന്നു.
എന്നാല്‍ രാജസ്ഥാന് പോലീസ് വരന്റെ കുടുംബത്തെ പീഡിപ്പിയ്ക്കുകയാണ്. ‘വിവാഹ ശേഷം രാഹുലിന് എതിരേ ഇഖ്രയുടെ വീട്ടുകാര്‍ ജോധ്പൂര്‍ പോലീസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അതിന്റെ മറ പിടിച്ച് രാജസ്ഥാന് പോലീസ് അയാളുടെ കുടുംബത്തെ പീഡിപ്പിയ്ക്കുകയാണ്. ആദ്യം അവര്‍ രാഹുലിന്റെ അമ്മയേയും പിന്നാലേ സഹോദരനേയും സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ഇപ്പോഴും അവര്‍ അവിടെയാണ്’ ചൈതന്യ രാജ്പുത് അറിയിച്ചു.
ഈ മംഗള കര്മ്മത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയത് ചൈതന്യ സനാതനി ആയിരുന്നു. അദ്ദേഹം വിവാഹത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. മൂന്നു മാസങ്ങള്‍ക്കു മുമ്പ് ഇസ്ലാം ഉപേക്ഷിച്ച് സ്വയം ഹിന്ദുധര്‍മ്മത്തില്‍ തിരികെയെത്തിയ വ്യക്തിയാണ് ഷെയ്ഖ് സഫര്‍ എന്നറിയപ്പെട്ടിരുന്ന ചൈതന്യ രാജ്പുത് എന്ന ചൈതന്യ സനാതനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: