അഹമ്മദാബാദ്: പഞ്ചാബില്‍ അധികാരം പിടിക്കാന്‍ നടത്തിയ ആംആദ്മി തന്ത്രങ്ങള്‍ ഗുജറാത്തിലും എടുത്തുപയറ്റിയെങ്കിലും തുടക്കത്തിലേ പാളി. അരവിന്ദ് കെജ്രിവാളിനെ ഒരു സാധാരണക്കാരനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ വീട്ടിലേക്ക് അത്താഴം കഴിക്കാന്‍ ശ്രമിച്ചുവെന്നും ആ ക്ഷണം സ്വീകരിച്ച് കെജ്രിവാള്‍ വീട്ടിലേക്ക് പോകുന്നു.
ഗുജറാത്തില്‍ നടന്ന ഓട്ടോറിക്ഷാഡ്രൈവറുടെ അത്താഴത്തിന് പോയ കെജ്രിവാളിന്റെ പരിപാടി:
പഞ്ചാബില്‍ നടന്ന ഓട്ടോറിക്ഷാഡ്രൈവറുടെ അത്താഴത്തിന് പോയ കെജ്രിവാളിന്റെ പരിപാടി:
ഇതിന്റെ ആകര്‍ഷകമായ വീഡിയോകള്‍ പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. വികാരാധീനമായ പശ്ചാത്തലസംഗീതം, വികാരപൂര്‍ണ്ണമായ ഓട്ടോറിക്ഷക്കാരന്റെ ചോദ്യങ്ങളും ആകാംക്ഷയും. പക്ഷെ ഈ ഓട്ടോറിക്ഷക്കാരന്‍ ആംആദ്മിയുടെ ഉറച്ചപ്രവര്‍ത്തകനാണെന്ന് കണ്ടെത്തിയതോടെ തട്ടിപ്പ് പൊളിഞ്ഞു.
വീഡിയോയില്‍ കെജ്രിവാള്‍ ഓട്ടോറിക്ഷക്കാരനോട് തന്നെ വന്ന് എടുക്കാന്‍ പറയുന്നു. തന്റെ രണ്ട് സഹപ്രവര്‍ത്തകരെയും കൂടി കൂടെക്കൊണ്ട് പോയാല്‍ നല്ലതെന്ന് കെജ്രിവാള്‍ പറയുന്നു. ഓട്ടോക്കാരന്‍ സമ്മതിക്കുന്നു. രാത്രി എട്ട് മണിക്ക് ഓട്ടോക്കാരന്‍ കെജ്രിവാളിനെ ഹോട്ടലില്‍ എത്തുന്നു. കെജ്രിവാളും ഓട്ടോക്കാരനും തമ്മിലുള്ള സംഭാഷണങ്ങള്‍ അങ്ങേയറ്റം സത്യസന്ധമാണെന്നേ വീഡിയോ കാണുമ്പോള്‍ തോന്നൂ. എന്നാല്‍ ഇതെല്ലാം അങ്ങേയറ്റം ആസൂത്രിതമായ നീക്കങ്ങളായിരുന്നു. ഗുജറാത്തിലെ ഈ ഓട്ടോറിക്ഷക്കാരന്‍ ആംആദ്മിയുടെ പ്രവര്‍ത്തകനാണെന്ന് തെളിഞ്ഞു.
പഞ്ചാബിലെ തെരഞ്ഞെടുപ്പ് കാലത്ത് ഇതേ അടവ് കെജ്രിവാള്‍ പയറ്റിയിരുന്നു. അന്ന് പഞ്ചാബില്‍ കെജ്രിവാളിനെ ക്ഷണിച്ച ഓട്ടോക്കാരനായ ദിലീപ് കുമാര്‍ തിവാരി ആംആദ്മിയുമായി ദീര്‍ഘകാലം പ്രവര്‍ത്തിക്കുന്ന ആളാണ്. ദിലീപ് കുമാറിന്റെ ജ്യേഷ്ഠന്‍ മഹേന്ദ്ര കുമാര്‍ തിവാരിയാകട്ടെ ആം ആദ്മിയുടെ ദീര്‍ഘകാല നേതാവാണ്. അന്ന് കെജ്രിവാളിന്റെ കൂടെ ഓട്ടോക്കാരന്റെ വീട്ടില്‍ ഊണുകഴിക്കാന്‍ പോയത് പഞ്ചാബിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി ഭഗ്വന്ത് മാനും ഹല്‍ഹാല്‍ സിങ്ങ് ചീമയുമാണ്. അന്നത്തെ വീഡിയോയില്‍ ഉണ്ടായ അതേ വൈകാരിക നിമിഷങ്ങളാണ് ഗുജറാത്തിലെ വീഡിയോയിലും ഉള്ളത്.
ഓട്ടോറിക്ഷക്കാരന്റെ വീട്ടില്‍ ഊണുകഴിച്ച ശേഷം ഭക്ഷണത്തെ പുകഴ്‌ത്തി കെജ്രിവാള്‍ ചില അഭിപ്രായങ്ങള്‍ പറയും. അതിന് ശേഷം വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ സ്റ്റേറ്റ് കാറില്‍ കയറി കെജ്രിവാള്‍ പോകും. പഞ്ചാബിലെ സാധാരണക്കാരുടെ ഇടയില്‍ വലിയ ഇളക്കം സൃഷ്ടിച്ച വീഡിയോ ആയിരുന്നു ഇത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യപ്പെട്ട ഈ വീഡിയോ നിരവധി പേരാണ് വിശ്വസിക്കുന്നത്. എന്നാല്‍ കൃത്യമായ തയ്യാറെടുപ്പുകളോടെ, വ്യക്തമായ സ്ക്രിപ്റ്റോടെ ചെയ്യുന്ന നാടകമായിരുന്നു അതെന്ന് പിന്നീട് പഞ്ചാബിലെ പത്രങ്ങള്‍ തന്നെ തുറന്നുകാട്ടിയിരുന്നു. ഇതേ തന്ത്രങ്ങളാണ് ഗുജറാത്തില്‍ പയറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: