ദുബായ്: പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്മാന് റമീസ് രാജ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോട് അപമര്യാദയായി പെരുമാറുകയും ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തത് വിവാദമായി.
ശ്രീലങ്കയ്ക്കെതിരായ ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ തോല്‍വിയില്‍ വിലപിക്കുന്ന പാകിസ്ഥാന് ആരാധകരോട് എന്താണ് പറയാനുള്ളതെന്ന് യാരി സ്പോര്‍ട്സിലെ രോഹിത് ജുഗ്ലാന്‍ എന്ന മാധ്യമപ്രവര്ത്തകന് റമീസ് റാസയോട് ചോദിച്ചിരുന്നു. ഇതാണ് റമീസിനെ പ്രകോപിച്ചത്. ‘മത്സരത്തിന്റെ ഫലത്തില്‍ പാക് ആരാധകര്‍ക്ക് അതൃപ്തിയുണ്ട്. അവര്‍ക്കുള്ള നിങ്ങളുടെ സന്ദേശം എന്താണ് എന്ന ചോദ്യത്തിന് ‘നിങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവരായിരിക്കണം, നിങ്ങളുടെ ആളുകള്‍ അങ്ങേയറ്റം സന്തുഷ്ടരായിരിക്കണമെന്നായിരുന്നു റമീസിന്റെ ആദ്യമറുപടി.
‘നിങ്ങള്‍ ഏത് ആളുകളെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് റമീസ് ചോദിച്ചു. പാക് ആരാധകരുടെ കാര്യമാണെന്നും താന്‍ എന്തെങ്കിലും തെറ്റ് പറയുകയാണോ? ആളുകള്‍ നിരാശരല്ലേ? എന്നും യാരി സ്പോര്‍ട്സ് ലേഖകന്‍ രോഹിത് ജുഗ്ലാന്‍ ചോദിച്ചു. ഈ ചോദ്യത്തിന് മറുപടി പറയുന്നതിന് പകരം പിസിബി ചെയര്മാന് രോഹിതിന്റെ കയ്യില്‍ നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ തോളില്‍ കൈവെച്ച ആരാധകനെ റമീസ് റാസ ശാസിക്കുകയും ചെയ്തു. ഏഷ്യകപ്പില് ഞായറാഴ്ച പാക്കിസ്ഥാനെ 27 റണ്‍സിന് തോല്‍പ്പിച്ച ശ്രീലങ്ക ആറാം തവണയും ഏഷ്യാ കപ്പില്‍ ജേതാക്കളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: