തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനും ഗുജറാത്ത് കലാപത്തില്‍ മോദിയെ കുടുക്കാനായി കേസ് കൊടുത്ത് അറസ്റ്റിലായ തീസ്ത സെതല്‍വാദും ജാമ്യത്തിലിറങ്ങിയതോടെ തനിക്ക് പുറത്തിറങ്ങി നടക്കാന്‍ പേടിയാകുന്നുവെന്ന് ആര്‍എസ് എസ് ചിന്തകന്‍ ടി.ജി. മോഹന്‍ദാസ്.
ട്വിറ്ററിലൂടെയായിരുന്നു മോഹന്‍ദാസിന്റെ ഈ പ്രതികരണം. “ആദ്യം തീസ്ത സെതല്‍വാദിന് ജാമ്യം ലഭിച്ചു. ഇപ്പോള്‍ സിദ്ദിഖ് കാപ്പനും ജാമ്യം കൊടുത്തിരിക്കുന്നു. പുറത്തിറങ്ങി നടക്കാന്‍ പേടിയാകുന്നു,”- ടി.ജി. മോഹന്‍ദാസ് ട്വിറ്ററില്‍ കുറിച്ചു.
ഉത്തര്‍പ്രദേശ് പൊലീസിനു വേണ്ടി ഹാജരായ മഹേഷ് ജെത് മലാനി ഫോമില്‍ അല്ലാത്തതിനാലായിരുന്നു സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതെന്നും ടി.ജി. മോഹന്‍ദാസ് പറഞ്ഞു. “അസാമാന്യമായ നിയമപാടവമുള്ള ആളാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത്. അദ്ദേഹത്തെ വെറുതെ കുറ്റപ്പെടുത്താന്‍ ഞാനില്ല. ഇന്ന് മഹേഷ് ജെത് മലായി ഫോമില്‍ ആയിരുന്നില്ല. അതാ് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ വിട്ടുപോയത്. അങ്ങിനെ സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചു”- മോഹന്‍ദാസ് കുറിച്ചു.
ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി രണ്ടുവര്‍ഷം ജയിലില്‍ അടച്ച പത്രപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് സുപ്രീംകോടതിയാണ് സോപാധിക ജാമ്യം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: