കോഴിക്കോട്: ഇലക്ട്രിക്കല്‍ പാനല്ബോര്ഡുകളുടെ നിര്‍മാതാക്കളായ ഭാരത് എന്‍ജിനീയറിങ്ങിന് സെഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഉല്‍പ്പാദിപ്പിക്കുന്ന യൂണിറ്റുകളുടെ ഗുണനിലവാരം, വൈസ്റ്റേജ് കുറച്ച്, പരിസ്ഥിതി സൗഹൃദമായി മികച്ച ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിനും അത് വഴി ലോകോത്തര മാര്‍ക്കറ്റുകളില്‍ അവസരം ഉറപ്പാക്കുന്നതിനും വേണ്ടി എംഎസ്എംഇ, ക്യുസിഐ എന്നിവയുടെ സഹകരണത്തോടെ ഈ വര്‍ഷം നടപ്പിലാക്കിയ പദ്ധതി ആണ് സെഡ്.
കേരളത്തില്‍ ഇലക്ട്രിക്കല്‍ പാനല്‍ നിര്‍മ്മാണ രംഗത്ത് ആദ്യമായി സീറോ എഫക്ട് ഡിഫക്ട് സര്ട്ടിഫിക്കേഷന് ലഭിച്ചിരിക്കുന്ന കമ്പനിയാണ് ഭാരത് എന്‍ജിനീയറിങ്. കേരളത്തില്‍ നിലവില്‍ ഏഴ് നിര്‍മാണ യൂണിറ്റുകള്‍ക്കാണ് സര്ട്ടിഫിക്കേഷന് ലഭിച്ചിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് ലഭിച്ച കമ്പനികള്‍ക്ക് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: