വയനാട്: പടിഞ്ഞാറത്തറയില്‍ വനവാസി വിദ്യാര്‍ത്ഥിനിക്ക് തെരുവു നായയുടെ കടിയേറ്റു. തരിയോട് ഗവണ്മെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സുമിത്രയ്ക്കാണ് കടിയേറ്റത്.
വൈകീട്ട് സഹോദരിക്കൊപ്പം വയലില്‍ ആടിനെ അഴിക്കാന്‍ പോയപ്പോഴാണ് സുമിത്രയെ തെരുവുനായ ആക്രമിച്ചത്. മുഖത്തും തുടയിലും കടിയേറ്റ സുമിത്രയെ കല്‍പ്പറ്റ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിഞ്ഞാറത്തറ മാടത്തും പാറ കോളനിയിലെ സുരേഷ് തങ്ക ദമ്പതികളുടെ മകളാണ് സുമിത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: