ന്യൂദല്‍ഹി: കമാന്‍ഡര്‍തല ചര്‍ച്ചകളുടെ ഭാഗമായി ചീന പട്ടാളം അതിര്‍ത്തികളില്‍ നിന്ന് പിന്നോട്ടിറങ്ങി തുടങ്ങി. കിഴക്കന്‍ ലഡാക്കില്‍ നിന്നുമാണ് സൈനിക പിന്മാറ്റം ചൈന ആരംഭിച്ചിരിക്കുന്നത്. ഗോഗ്ര- ഹോട്സ്പ്രിങ് മേഖലയില്‍ ചൈന താഴേക്ക് ഇറങ്ങിയതിന്റെ പിന്നാലെ ഇന്ത്യന്‍ സൈന്യവും പിന്മാറ്റം ആരംഭിച്ചു.
2020ന് മുന്‍പുള്ള സ്ഥാനത്തേയ്ക്ക് ചൈനീസ് സൈനികര്‍ പിന്മാഞാമെന്നാണ് ധാരണ. ഇതിന് അനുസരിച്ച് ഇന്ത്യന്‍ സൈന്യവും പിന്നോട്ട് ഇറങ്ങും. 2020ല്‍ അതിര്‍ത്തിയില്‍ വിവിധ ഇടങ്ങളില്‍ ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്.
ഗാല്‍വാന്‍ താഴ് വരയില്‍ ഇരു സൈനികരും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ രക്തരൂക്ഷിതമായിരുന്നു. ഇന്ത്യയുടെ ഘാഥൂണ് സംഘത്തിന്റെ മിന്നലാക്രമണത്തില്‍ 61 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തുടര്‍ന്ന് ബന്ധം മെച്ചപ്പെടുത്തുന്നതിന് നിരവധി തവണയാണ് കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ നടന്നത്. പതിനാറാം തവണ നടന്ന ചര്‍ച്ചയുടെ ധാരണപ്രകാരമാണ് ഗോഗ്ര- ഹോട്സ്പ്രിങ് മേഖലയില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും നടപടി തുടങ്ങിയത്. ജൂലൈ 17നാണ് ചര്‍ച്ച നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: