Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൈതൃകത്തിലേക്ക് മടങ്ങാം

കോമാളിയും കുടവയറനുമല്ല മഹാബലി. വിഷ്ണുഭക്തനായ പ്രഹ്ലാദന്റെ പേരക്കുട്ടിയായ അസുരരാജാവാണ്. അരോഗദൃഢഗാത്രനാണ് അദ്ദേഹം. നാരദ മഹര്‍ഷിയെ, ആ ഋഷിവര്യനെ വെറും ഏഷണിക്കാരനാക്കിയ മലയാളി മഹാബലിത്ത മ്പുരാനെ കോമാളിയാക്കി ഷോപ്പിങ് മോളില്‍ പ്രതിഷ്ഠിച്ചു. വിപണിയുടെ മറ്റൊരു കുതന്ത്രം. എന്നു മാത്രമല്ല, വാമന മൂര്‍ത്തിയെ വഞ്ചകനായും അധര്‍മചാരിയായും സവര്‍ണഫാസിസ്റ്റായും ചിത്രീകരിച്ച് നമ്മള്‍ മലയാളികള്‍ സംതൃപ്തിയടഞ്ഞു. ഭാഗവതത്തിലെ വാമനാവതാരകഥ വിഗണിച്ച്, വാമനന്‍ മഹാബലിയെ ചതിച്ച് തലയില്‍ ചവിട്ടി പാതാളത്തിലേക്കയച്ചതായി പറഞ്ഞുപറഞ്ഞു പ്രചരിപ്പിച്ചു.

പ്രൊഫ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ by പ്രൊഫ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍
Sep 8, 2022, 06:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

ഓണം-ഓം(പ്രണവ മന്ത്രം)-ണശ്ച നിര്‍വൃതിവാചക: ഓണം… ശ്രാവണം (ശ്രവണത്തിന്റെ മാസമാണ് ഓണം), കര്‍ക്കടകനിശ്ശബ്ദത ഭഞ്ജിച്ച് കിളികള്‍ പാടുന്ന കാലം, നമ്മളത് ആനന്ദത്തോടെ ശ്രവിക്കുന്ന പുണ്യകാലം. തിരുവോണദിനത്തില്‍ (വാമനമൂര്‍ത്തിയുടെ തിരുവവതാരദിനം) ഭഗവാനും (വാമനനും)ഭക്തനും (മഹാബലി) ഒന്നിച്ചെഴുന്നെള്ളുന്ന സുദിനം. അദ്വൈതത്തെ മലയാളി പ്രായോഗികമായി നേരിട്ടു കാണുന്ന, സാക്ഷാത്കരിക്കുന്ന ഉജ്വലമുഹൂര്‍ത്തം. തൃക്കാക്കരയപ്പന്‍ വാമനനാണല്ലോ. മലയാളികളുടെ, സുമനസ്സുകളുടെ പുഷ്‌പോത്സവം, അതാണ് ശ്രാവണകാലം. ഋതു സംക്രമണകാലം. സമൃദ്ധി നിറയുന്ന വിളവെടുപ്പിന്റെ കാലം. പൊട്ടി പുറത്തേക്ക്, ശീവോതി അകത്തേക്ക് എന്ന ആഹ്വാനം നിറയുന്ന കാലം. ശ്രീഭഗവതി(ഐശ്വര്യമഹാലക്ഷ്മി) എഴുന്നെള്ളുന്ന മംഗള സന്ദര്‍ഭം. പൊന്നിന്‍ ചിങ്ങമാസം. പൊന്ന്, (സ്വര്‍ണം) സൂര്യപ്രതീകം. വിഷുവിലും ഈ സൂര്യനുണ്ട്. വിഷുക്കണി പൊന്നുരുളി, കസവു, കണിക്കൊന്നനിറം, കണിവെള്ളരി എന്നിങ്ങനെ. പൊങ്കാലയും സൂര്യാരാധന തന്നെയാണല്ലോ. പൊന്‍കലം സൂര്യന്‍. പൊന്‍കലം നിറഞ്ഞു തൂവുന്ന അരിമണികള്‍ സൂര്യന്റെ ഊര്‍ജപ്രവാഹ ക്ഷമതയുടെ സൂചനയിലേക്ക് അന്വയിക്കുക.  

ഭാഗവതത്തിലെ പ്രസ്തുത ഭാഗമൊന്നു മനസ്സിരുത്തി വായിക്കുക. വിഷ്ണു ഭഗവാന്റെ പാദമുദ്രയേറ്റുവാങ്ങി ഭക്തോത്തമനായ മഹാബലി സുതലത്തിലേക്ക് യാത്രയാവുന്നതും ഭഗവാന്റെ അനുഗ്രഹത്താല്‍ പിന്നീട് ഇന്ദ്രപദവിയിലേക്ക് എത്തിച്ചേരുമെന്ന വാക്കില്‍ നിറഞ്ഞു സന്തുഷ്ടനായി യാത്രയാവുന്നതുമൊക്കെ അപ്പോഴേ വ്യക്തമാവൂ. കൊളോണിയല്‍-ദ്രാവിഡചിന്തകളില്‍ പെട്ടുഴലുന്നവര്‍ക്ക് യഥാര്‍ഥസത്യം ബോധ്യപ്പെടില്ല. അസത്യ നിര്‍ഭരമായ കരിമ്പുകയുടെ തുമ്പിക്കൈ നമ്മുടെ ചെരുപ്പുകള്‍ക്കൊക്കെയും മുമ്പിലത്തെ കുഞ്ഞിക്കാലടികളെ പോലും ചുഴറ്റിപ്പിടിച്ചിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളുടെ ഉള്ളിലേക്കും കള്ളക്കഥകള്‍ നിക്ഷേപിച്ച് നാം ആഘോഷങ്ങളില്‍ രമിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും ഓണക്കാലത്ത് വില്‍പന വര്‍ധിക്കുമ്പോള്‍ ഓണത്തിന്റെ സ്വത്വമാണ് നാമാവശേഷമാകുന്നത്. കള്ളക്കഥയാകുന്ന ഈ മദയാനയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഔഷധവേരുകളേറെയുള്ള നമ്മുടെ പൈതൃകത്തിലേക്ക് ഉടനടി മടങ്ങുക.  

പ്രഭാതം, മധ്യാഹ്നം, സായാഹ്നം എന്നീ മൂന്നവസ്ഥകള്‍ സൃഷ്ടിച്ച് സൂര്യന്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നു. ഈ പ്രകൃതി തത്വം  തന്നെയാണ് നാം ശ്രദ്ധിക്കേണ്ടത്. (ത്രിവിക്രമഭാവമാര്‍ന്ന് മൂന്നടിമണ്ണ് ആവശ്യപ്പെട്ടത് വാമനമൂര്‍ത്തിയാണല്ലോ) ബലിയുടെ സാമ്രാജ്യമോഹവും അഹന്തയും നിര്‍മാര്‍ജനം ചെയ്ത് ശുദ്ധീകരിച്ച വാമനന്‍, സുദര്‍ശനധാരിയായ സാക്ഷാല്‍ മഹാ വിഷ്ണുവിന്റെ, പാലാഴിയില്‍ പള്ളി കൊള്ളുന്ന മഹാ ചൈതന്യത്തിന്റെ, അംശാവതാരമാണല്ലോ. കര്‍ക്കടകം കഴിഞ്ഞ് ചിങ്ങമാരംഭിക്കുമ്പോള്‍ ആകാശത്തില്‍ കാണുന്ന സൂര്യന്‍ മനുഷ്യനേത്രത്തിന് ആകൃതി കൊണ്ട് ചെറുതാണ്. വാമന മൂര്‍ത്തിയുടെ രൂപവും ആദ്യം ചെറുതാണ്. പിന്നീടാണ് ത്രിവിക്രമ ഭാവമാര്‍ജ്ജിക്കുന്നത്. സൂര്യദേവന്റെയും ആകൃതി ക്രമേണ  വിപുലമാവുന്നു. ഇതോടെ  ഇരുട്ട് (ബലി) അകലുന്നു. സൂക്ഷ്മം ചിന്തിച്ചാല്‍ പ്രകൃതിയില്‍ നിരന്തരം, അനുദിനം വാമനാവതാരം സംഭവിക്കുന്നുണ്ട്.  

ഭൂ സൂചന നല്‍കുന്ന വൃത്താകൃതിയില്‍ നിബന്ധിച്ച നമ്മുടെ ഓണപ്പൂക്കളത്തില്‍ പല നിറത്തിലും മണത്തിലും വലുപ്പത്തിലുമുള്ള പൂക്കള്‍ പരസ്പരസൗഹൃദ ഭാവത്തോടെ പുലരുന്നു. ഒറ്റപ്പൂമാത്രമുള്ള പൂക്കളം അസുന്ദരമത്രേ. ഒറ്റവിളത്തോട്ടം മാത്രമായി ലോകം മാറണമെന്ന് കരുതുന്ന സങ്കുചിത ചിന്തക്കെതിരായ മലയാണ്മയുടെ ഭാവാത്മക പ്രതികരണമത്രേ നമ്മുടെ വിവിധ പുഷ്പനിര്‍ഭരമായ ഓണപ്പൂക്കളം.  

സര്‍വധര്‍മ സമഭാവനയുടെയും പാരസ്പര്യത്തിന്റെയും മഹാസന്ദേശമാണിത്. ജാതിമത വര്‍ഗവര്‍ണരാഷ്‌ട്രീയത്തിനപ്പുറം നാം ഏകോദര സഹോദരന്മാരായി ജീവിക്കുമ്പോള്‍, പ്രകൃതിയെ ആദരിച്ചും സംരക്ഷിച്ചും സ്വാശ്രയത്വത്തിലൂന്നിയും തനിമയോടെ പുലരുമ്പോള്‍ മാതൃഭാഷയേയും ഇതര ഭാഷകളേയും സംസ്‌കാരങ്ങളെയും വിവേകബുദ്ധിയോടെ സമീപിക്കുമ്പോള്‍ നാം ഓണം ആഘോഷിക്കുവാന്‍ അര്‍ഹരായിത്തീരും.  

Tags: keralaOnam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

Kerala

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

Kerala

അമിത് ഷാ തലസ്ഥാനത്ത്; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies