കൊല്‍ക്കത്ത : ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാര്‍ വീണ്ടും പരുങ്ങലില്‍. മുന്‍ വിദ്യാഭ്യാസ മന്ത്രിക്ക് പിന്നാലെ നിയമ മന്ത്രി മൊളോയ് ഘട്ടക്കിന് നേരേയും സിബിഐ അന്വേഷണം. കല്‍ക്കരി കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പൊണ് നിയമമന്ത്രിക്കെതിരെ അന്വേഷണം നീളുന്നത്.
മൊളോയ് ഘട്ടക്കിന്റെ അസന്സോളിലേയും കൊല്‍ക്കത്തയിലേയും വസതികളില്‍ സിബിഐ സംഘം തെരച്ചില്‍ നടത്തി വരികയാണ്. ഈ രണ്ട് ലങ്ങളിലും മന്ത്രിക്ക് ആറോളം വസതികളാണ് ഉള്ളത്. റെയ്ഡ് നടക്കുന്ന ഒരു വീട്ടില്‍ ഘട്ടക്കിന്റെ ഭാര്യയുണ്ടെങ്കിലും മന്ത്രി എവിടെയാണെന്ന് ഇതുവരെ അറിവായിട്ടില്ല.
സിബിഐ തെരച്ചിലിന് മുന്നോടിയായി പ്രദേശത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. കല്‍ക്കരി അഴിമതിക്കേസില്‍ 2020ല്‍ സിബിഐ സമര്‍പ്പിച്ച എഫ്ഐആറുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണം. കേസില്‍ നിലവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തി വരികയാണ്. കേസിലെ ക്രിമിനല്‍ വശം മാത്രമാണ് സിബിഐ നിലവില്‍ അന്വേഷിക്കുന്നത്.
കഴിഞ്ഞ ജൂലൈയില്‍ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വിനയ് മിശ്ര, അനുപ് മാജ്ഹി എന്ന ലാല ഉള്‍പ്പെടെ 41 പേര്‍ക്കെതിരെയാണ് കേസ്. അനൂപ് മാജ്ഹിയെ കേസിലെ കിങ്പിന്‍ എന്നാണ് അന്വേഷണ സംഘം വിശേഷിപ്പിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാക്കള്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. പാര്‍ത്ഥ ചാറ്റര്‍ജി, അനുബ്രത മൊണ്ഡല്‍ എന്നീ രണ്ട് ടിഎംസി നേതാക്കളെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: