തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം കണക്കിലെടുത്ത് ലഭിച്ച മാഗ്‌സസെ അവാര്‍ഡിന് സ്വീകരിക്കാന്‍ ആകില്ലെന്ന് കൈ കെ ശൈലജ സംഘാടക സമിതിയെ അറിയിച്ചു.സിപിഎം വിലക്കിയതിനാലാണ് തെരഞ്ഞെടുത്തിട്ടുണ്ടും അവാര്‍ഡ് മുന്‍ ആരോഗ്യമന്ത്രിക്ക് അവാര്‍ഡ് വാങ്ങാനാകാത്തത്.
പൊതുസേവനം, സാമുദായിക നേതൃത്വം, പത്രപ്രവർത്തനം, സർക്കാർ സേവനം, സമാധാനം എന്നിവയ്‌ക്ക് നൽകുന്ന പുരസ്കാരമാണ് മാഗ്സസെ അവാർഡ്. ഫിലിപ്പീൻസ് പ്രസിഡണ്ട് രമൺ മാഗ്‌സസെയുടെ ഓർമ്മയ്‌ക്കായുള്ള ഫിലിപ്പീൻസ് സർക്കാരിന്റെ ഈ സമ്മാനം ‘’‘ഏഷ്യയിലെ നോബൽ‘’‘ എന്ന് അറിയപ്പെടുന്നു. ഫിലിപ്പൈൻ സർക്കാരിന്റെ സമ്മതത്തോടെ ന്യൂയോർക്ക് സിറ്റി ആസ്ഥാനമായുള്ള റോക്ക്ഫെല്ലർ ബ്രദേഴ്‌സ് ഫണ്ടിന്റെ ട്രസ്റ്റികളാണ് 1957 ഏപ്രിലിൽ സമ്മാനം സ്ഥാപിച്ചത്
കൊവിഡ് പ്രതിരോധം സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനമാണ് എന്ന വിലയിരുത്തലില്‍ പാര്‍ട്ടി ഇടപെട്ട് അവാര്‍ഡ് സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഫിലിപ്പൈന്‍സ് ഭരണാധികാരിയായ രമണ്‍ മഗ്‌സസെയുടെ ഓര്‍മ്മയ്‌ക്കായി ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് മഗ്‌സസെ അവാര്‍ഡ്. ഭരണാധികാരിയായിരിക്കെ കമ്യൂണിസ്റ്റ് ഗറില്ലകള്‍ക്കെതിരെ രമണ്‍ മഗ്‌സസെ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധരില്‍ ഒരാളാണ് രമണ്‍ മാഗ്‌സസെ എന്നാണ് പാര്‍ട്ടിയുടെ നാലപാട്.
ആചാര്യ വിനോബാ ഭാവേ,ജയപ്രകാശ് നാരായണ്‍,മദര്‍ തെരേസ,ബാബാ ആംതെ,അരുണ്‍ ഷൂറി,ടി.എന്‍. ശേഷന്‍,കിരണ്‍ ബേദി,മഹാശ്വേതാ ദേവി,വര്‍ഗ്ഗീസ് കുര്യന്‍,കുഴന്തൈ ഫ്രാന്‍സിസ,്ഡോ. വി. ശാന്ത,അരവിന്ദ് കെജ്രിവാള്‍,ടി.എം. കൃഷ്ണ,ഇള ഭട്ട് എന്നീ ഇന്ത്യക്കാര്‍ മാഗ്‌സസെ പുരസക്കാരം നേടിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: