Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കഞ്ചാവ് മാഫിയകളുടെ തലതൊട്ടപ്പന്മാര്‍

പല സ്‌കൂളുകളിലും ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതിന് നേതൃത്വം നല്‍കുന്നത് കുട്ടികള്‍ തന്നെയാണ്. അവരെ നിയന്ത്രിക്കാന്‍ സ്‌കൂളിനു പുറത്ത് ആള്‍ക്കാരുണ്ട്. വന്‍തോതില്‍ ചങ്ങലകളുള്ള വലിയ വ്യവസായമാണത്. സംസ്ഥാനത്തെ ഒരു സ്‌കൂളിലേക്ക് എക്‌സൈസ് വകുപ്പ് പിടികൂടിയ കുട്ടികളെയും കൊണ്ടുവന്ന വാര്‍ത്ത നമ്മള്‍ വായിച്ചു. പത്തോളം വരുന്ന പ്ലസ്ടു വിദ്യാര്‍ഥികളെയും കൊണ്ട് പോലീസ് വാഹനത്തിലാണവര്‍ സ്‌കൂളിലേക്ക് വന്നത്. അതില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമുണ്ട്. അവന്‍ സ്‌കൂളില്‍ പഠിച്ചു വളരുന്നത് ലഹരി മരുന്നുകള്‍ എങ്ങനെ വിറ്റഴിക്കാമെന്നാണ്. എങ്ങനെ കൂടുതല്‍ കാശുണ്ടാക്കാമെന്നാണ്. ഒരധ്യാപകനും അവനില്‍ സംഭവിച്ചിട്ടുള്ള തകര്‍ച്ച മനസ്സിലാക്കിയില്ല.

കാരൂര്‍ സോമന്‍ by കാരൂര്‍ സോമന്‍
Sep 4, 2022, 06:00 am IST
in Editorial

കേരളത്തിലെ രക്ഷിതാക്കള്‍ ഇന്ന് ആശങ്കാകുലരാണ്. പലരും അത്യുച്ചത്തില്‍ വിലപിക്കുന്നു. നമ്മുടെ വിദ്യാലയങ്ങളില്‍ ഇന്ന് കെട്ടിയിറക്കിയിരിക്കുന്നത് വിദ്യാര്‍ത്ഥികളുടെ അടിത്തറയിളക്കുന്ന, ജീവിതം തകിടം മറിക്കുന്ന അപകടകാരികളായ ലഹരി മരുന്നുകളാണ്. കുഞ്ഞിളം പ്രായത്തില്‍ പ്രസരിപ്പോടെ കാന്തി ചിതറി കാണേണ്ട മുഖം വാടിക്കരിഞ്ഞും ചഞ്ചല മിഴികളോടെ നോക്കുന്നു.  

കരളിന്റെ മുഖ്യശത്രു മദ്യപാനമെന്നപോലെ കുട്ടികളുടെ നാഡീഞരമ്പുകളെ ഭ്രാന്തുപിടിപ്പിക്കുന്ന വിധം അവരില്‍ ആരാണ് മയക്കുമരുന്നുകള്‍ അടിച്ചേല്‍പ്പിക്കുന്നത്? ലഹരി മരുന്നിനോടുള്ള ആസക്തി എങ്ങനെയുണ്ടായി? അറിവിന്റെ വിശാലലോകത്തേക്ക് സഞ്ചരിക്കേണ്ട കുട്ടികള്‍ അവരുടെ പഠന നൈപുണ്യം തെളിയിക്കേണ്ടത് സ്വന്തം വിജ്ഞാനത്തെ ഉല്പാദിപ്പിച്ചുകൊണ്ടാണ്. അതിന് പകരം മയക്കുമരുന്നല്ല ഉല്പാദിപ്പിക്കേണ്ടത്. അവിടെ മന്ദബുദ്ധികളെ സൃഷ്ടിക്കുക മാത്രമല്ല നടക്കുന്നത്. അറപ്പും വെറുപ്പും മടുപ്പും ഉളവാക്കുന്ന മൃഗീയ പ്രവര്‍ത്തികള്‍ക്ക് കാരണമാകുന്നു. അത് സ്വന്തം ജീവിതത്തെ മാത്രമല്ല, കുടുംബത്തിലുള്ളവരെയും കണ്ണീരിലാഴ്‌ത്തുന്നു. സംസ്ഥാനത്തെ പല വിദ്യാലയങ്ങളിലും മയക്കു മരുന്ന് മാഫിയകളുടെ വിളയാട്ടമാണ്. അത് പൂര്‍വ്വാധികം ശക്തിപ്രാപിച്ചിരിക്കുന്നു.  

കേരളത്തിലെ ലഹരി മാഫിയകള്‍ കുട്ടികളുടെ ഭാവി തകര്‍ക്കുന്നു. കുട്ടികളുടെ ജീവിതത്തെ വരിഞ്ഞു മുറുക്കുന്ന വിഷപ്പാമ്പുകളെ കേരളത്തില്‍ പാലൂട്ടി വളര്‍ത്തുന്നത് ആരാണെന്നതാണ് ചിന്തിക്കേണ്ടത്. ഇവരെ സംരക്ഷിക്കുന്നതിനുള്ള ഗൂഢതാല്പര്യം ആര്‍ക്കാണ്. പാഠപുസ്തകങ്ങള്‍ വില്‍ക്കുന്നതു പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് വിറ്റഴിയുന്നു.

പല സ്‌കൂളുകളിലും ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതിന് നേതൃത്വം നല്‍കുന്നത് കുട്ടികള്‍ തന്നെയാണ്. അവരെ നിയന്ത്രിക്കാന്‍ സ്‌കൂളിനു പുറത്ത് ആള്‍ക്കാരുണ്ട്. വന്‍തോതില്‍ ചങ്ങലകളുള്ള വലിയ വ്യവസായമാണത്. സംസ്ഥാനത്തെ ഒരു സ്‌കൂളിലേക്ക് എക്‌സൈസ് വകുപ്പ് പിടികൂടിയ കുട്ടികളെയും കൊണ്ടുവന്ന വാര്‍ത്ത നമ്മള്‍ വായിച്ചു. പത്തോളം വരുന്ന പ്ലസ്ടു വിദ്യാര്‍ഥികളെയും കൊണ്ട് പോലീസ് വാഹനത്തിലാണവര്‍ സ്‌കൂളിലേക്ക് വന്നത്. അതില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമുണ്ട്. അവന്‍ സ്‌കൂളില്‍ പഠിച്ചു വളരുന്നത് ലഹരി മരുന്നുകള്‍ എങ്ങനെ വിറ്റഴിക്കാമെന്നാണ്. എങ്ങനെ കൂടുതല്‍ കാശുണ്ടാക്കാമെന്നാണ്. ഒരധ്യാപകനും അവനില്‍ സംഭവിച്ചിട്ടുള്ള തകര്‍ച്ച മനസ്സിലാക്കിയില്ല. മയക്കുമരുന്നിന് ഇരകളായ അധ്യാപകരെ കേട്ടിട്ടില്ല, എന്നാല്‍ കുട്ടികള്‍ ധാരാളമായുണ്ട്. ഇന്നവന്‍ വിദ്യാര്‍ത്ഥിയല്ല, ഗുണ്ടാത്തലവനെ പോലെ ലഹരി മാഫിയ തലവനാണ്. കുട്ടികള്‍ ഉള്‍പ്പെട്ട ലഹരിമരുന്നു കേസുകള്‍ നിത്യവും കൂടുന്നു. കൊച്ചി എന്ന കൊച്ചു പട്ടണം അതിന്റെ കേന്ദ്രമായി മാറിയിരിക്കുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. കുട്ടികളെ നിയന്ത്രിക്കാന്‍ പറ്റാത്ത മാതാപിതാക്കളും അധ്യാപകരും. നമ്മുടെ വിദ്യാലയങ്ങളില്‍ നടക്കുന്ന ഈ ഗുരുതര പ്രതിസന്ധിക്ക് പരിഹാരംകാണാന്‍ വിദ്യാഭ്യാസ വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല.

വിദ്യാഭ്യാസത്തെ മെച്ചപ്പെടുത്താന്‍ കേരളത്തില്‍ എല്ലാവര്‍ഷവും പാഠ്യപദ്ധതി പരിഷ്‌ക്കരണം നടക്കാറുണ്ട്. എന്നാല്‍ വിദ്യാലയാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ഒരുപദ്ധതിയുമില്ല. മാരക ലഹരി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കുന്നത് ആരാണെന്നു കണ്ടെത്താനുള്ള ഒരു നടപടിയുമില്ല. അന്യദേശങ്ങളില്‍ നിന്ന് ഇതൊക്കെ കൊണ്ടുവരാന്‍ ഒത്താശ ചെയ്യുന്നത് ആരാണ്? കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ, യുവതീയുവാക്കളെ ലഹരി മാഫിയ വലയില്‍ വീഴ്‌ത്തികൊണ്ടിരിക്കുന്നത് കേരള സമൂഹം കാഴ്ചക്കാരായി കാണുന്നു.  

കുട്ടികളെ മയക്കുമരുന്നിലേക്ക് വലിച്ചെറിയാന്‍ കൂട്ടുനില്‍ക്കുന്നത് ഓരോ കുട്ടിയോടും ചെയ്യുന്ന ക്രൂരതയാണ്. സല്‍സ്വഭാവികളായ കുട്ടികളെപ്പോലും ആത്മസംഘര്‍ഷത്തിലാക്കുന്ന, ദുഷിപ്പിക്കുന്ന ഈ കച്ചവടം സ്‌കൂളില്‍ നടക്കുന്നത് അധ്യാപകര്‍ അറിയാതിരിക്കുന്നത് എത്ര പരിതാപകരമാണ്. ഈ വിഷബാധയെപ്പറ്റി, അതുമൂലമുണ്ടാകുന്ന ദുരന്തത്തെ പറ്റി വിദ്യാലയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തേണ്ടതാണ്. കുട്ടികളെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന ഹീന കൃത്യത്തെ ഫലപ്രദമായി നേരിടാന്‍ അധ്യാപര്‍ക്ക് സാധിച്ചിട്ടുണ്ടോ.? അതിനുള്ള സൗകര്യങ്ങളും ക്രമീകരണങ്ങളുമാണ് വിദ്യാലയങ്ങള്‍ ചെയ്യേണ്ടത്. ഇല്ലെങ്കില്‍ കുട്ടികളുടെ ഭാവി തകരും, തീര്‍ച്ച.

സോഷ്യല്‍ മീഡിയ ലോകമെങ്ങും കുതിച്ചു ചാടിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ദുരുപയോഗത്തെ കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളെയും മയക്കുമരുന്ന് കച്ചവടത്തിനു ഉപയോഗിക്കാറുണ്ട്. അതു കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള ബോധവത്കരണവും പ്രവര്‍ത്തനങ്ങളുമാണ് വേണ്ടത്.

സാമ്പത്തികമായി ദുര്‍ബലരായ കുട്ടികളെയാണ് പലപ്പോഴും മയക്കുമരുന്നു മാഫിയ കെണിയിലാക്കുന്നത്. സ്‌കൂളിലെത്തുന്ന കുട്ടികള്‍ പുസ്തക ബാഗുകളില്‍ മയക്കുമരുന്ന് നിറച്ചുവരുമ്പോള്‍ അത് പിരിശോധിക്കാനും തടയാനുമുള്ള സംവിധാനമുണ്ടാകണം. ഓരോ കുട്ടിയുടെയും ബാഗുകള്‍ മാത്രമല്ല ശരീരവും കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കണം. അവരെക്കൊണ്ട് ആത്മപ്രതിജ്ഞ ചെയ്യിക്കണം. ഓരോ ക്ലാസ്സിലും ബോധവല്‍ക്കരണമുണ്ടാകണം. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ വലിയ ഈ ദുരന്തത്തെ നേരിടാനാകൂ. സര്‍ക്കാരും വിദ്യാലയങ്ങളും അതിന്റെ ഭവിഷ്യത്ത് മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണം. എല്ലങ്കില്‍ കേരളത്തിലെ വലിയൊരു തലമുറ ലബരിക്കടിപ്പെട്ട് ഇല്ലാതാകുമെന്നത് തീര്‍ച്ച.

Tags: Drug Mafiaകഞ്ചാവ്drugs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡാര്‍ക്ക് വെബിലൂടെ ലഹരി കച്ചവടം: ‘ടീം കല്‍ക്കി’ പിടിയില്‍

റൂറല്‍ എസ് പി കെ. സുദര്‍ശന്‍ (ഇടത്ത്) അതിഥിത്തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന ഭായികോളനിയില്‍ കഞ്ചാവും പെണ്ണുകേസും വര്‍ധിച്ചതോടെ അതിനെതിരെ നാട്ടുകാരുടെ പന്തംകൊളുത്തി പ്രകടനം (വലത്ത്)
Kerala

ക്ഷമയുടെ നെല്ലിപ്പടി കണ്ടു, പെരുമ്പാവൂരിലെ ഭായിമാര്‍ക്കെതിരെ സഹികെട്ട് നാട്ടുകാരുടെ പ്രകടനം; ഇനി കഞ്ചാവും പെണ്ണും പറ്റില്ലെന്ന് മുദ്രാവാക്യം

Kerala

കേരളം വന്‍ ലഹരിക്കെണിയില്‍; അഞ്ച് ജില്ലകളില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala

തിരുവനന്തപുരത്ത് 2 ഇടങ്ങളിലായി 50 കിലോയോളം കഞ്ചാവ് പിടികൂടി, 4 പേര്‍ അറസ്റ്റില്‍

Local News

എറണാകുളം റൂറൽ ജില്ലയിൽ കഴിഞ്ഞ വർഷം മയക്കുമരുന്നുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 4138 പേർ : കേസുകൾ കൂടുതലും പെരുമ്പാവൂർ മേഖലകളിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.