തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുന്‍ സുപ്രീംകോടതി ജസ്റ്റിസായിരുന്ന ഇന്ദു മല്‍ഹോത്ര കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ക്ഷേത്രങ്ങളിലെ വരുമാനം എടുക്കുന്നുവെന്ന് നടത്തിയ പ്രസ്താവനയ്ക്കെതിരെ തോമസ് ഐസക്കാണ് ശക്തമായി രംഗത്ത് വന്നത്. സര്‍ക്കാര്‍ ഒരു നയാപൈസ പോലും കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നെടുക്കുന്നില്ലെന്ന കാര്യം മുന്‍ ജസ്റ്റിസ് ഇന്ദു മല്ഹോത്രയ്ക്കറിയില്ലെന്നായിരുന്നു തോമസ് ഐസക് ട്വിറ്ററിലൂടെ നടത്തിയ പ്രതികരണം.
പകരം നൂറുകണക്കിന് കോടി ക്ഷേത്രങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്നുവെന്നും തോമസ് ഐസക് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ വാദിയ്ക്കുന്നു. ഈ വാദത്തില്‍ എത്രത്തോളം കഴമ്പുണ്ട്. ചരിത്രത്തില്‍ ആകെ കോവിഡ് കാലത്ത് ക്ഷേത്രങ്ങള്‍ അടച്ചിട്ട കാലത്ത് മാത്രമായിരിക്കാം ഒരു പക്ഷെ സര്‍ക്കാരില്‍ നിന്നും സഹായം ഇതിനെയായിരിക്കാം തോമസ് ഐസക് പര്‍വ്വതീകരിച്ച് പറയുന്നത്.
ഇനി തോമസ് ഐസകിന്റെ അറിവിലേക്ക് ചില ക്ഷേത്രവസ്തുതകള് നിരത്തട്ടെ. കണക്കുകള്‍ പ്രകാരം കേരളത്തില്‍ തോമസ് ഐസകിനെപ്പോലുള്ള കമ്മ്യൂണിസ്റ്റുകള്‍ കൊട്ടിഘോഷിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളേക്കാള്‍ കൂടുതല്‍ വരുമാനം ക്ഷേത്രങ്ങള്‍ നേടുന്നുവെന്നാണ് കണക്ക്. കേരളത്തിലെ 42 പൊതുമേഖലാ സ്ഥാപനങ്ങള്‍ എല്ലാം കൂടി ഒരു വര്‍ഷം 200 കോടിയാണ് വരുമാനം ഉണ്ടാക്കുന്നതെങ്കില്‍, കേരളത്തിലെ നാല് ദേവസ്വം ബോര്‍ഡുകള്‍ മാത്രം ഒരു വര്‍ഷം ഉണ്ടാക്കുന്ന വരുമാനം 1000 കോടിയാണ്.
ഏറ്റവും തമാശ പ്രളയദുരന്തമുണ്ടായപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്നും സംഭാവനയായി 100 കോടി രൂപയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഏറ്റവും സമ്പന്നമായ ദേവസ്വം ഗുരുവായൂര്‍ ദേവസ്വമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നുമാത്രം ഒരു വര്‍ഷം പണവും സ്വര്‍ണ്ണവുമായി ലഭിക്കുന്നത് 400 കോടിയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആകെ ആസ്തി 2500 കോടി രൂപ വരും.
തിരുവതാംകൂര്‍ ദേവസ്വം 1240 ക്ഷേത്രങ്ങള്‍ ഭരിയ്ക്കുന്നുണ്ട്. ഇവിടെ നിന്നും ഒരു വര്‍ഷം ലഭിക്കുന്നത് 700 കോടിയാണ്. ഇതില്‍ 25 ക്ഷേത്രങ്ങള്‍ മറ്റ് ക്ഷേത്രങ്ങളുടെ നിത്യനിദാനച്ചെലവ് നടത്താവുന്ന വരുമാനം ഉണ്ടാക്കുന്നുണ്ട്. ഇതില്‍ ശബരിമലയാണ് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നത്. വര്‍ഷം തോറും 200 കോടി രൂപ. ചെട്ടിക്കുളങ്ങര ക്ഷേത്രം 100 കോടിയുടെ വരുമാനം ഉണ്ടാക്കുന്നു. ഏറ്റുമാനൂര്‍ ശിവക്ഷേത്രം 60 കോടിയുടെ വരുമാനം ഉണ്ടാക്കുന്നുണ്ട്.
ശബരിമലയില്‍ നിന്നും കിട്ടുന്ന 200 കോടിയില്‍ 100 കോടി മറ്റ് ക്ഷേത്രങ്ങളുടെ ദൈനംദിന നടത്തിപ്പിനായി ചെലവഴിക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വത്തിലെ 100 ക്ഷേത്രങ്ങള്‍ക്ക് സ്വന്തം നടത്തിപ്പിനായി വരുമാനം ലഭിക്കുന്നുണ്ട്.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 1337 ക്ഷേത്രങ്ങളുണ്ട്. ഇവിടെ ഏകദേശം 80കോടിയുടെ വരുമാനമുണ്ട്. കാടാമ്പുഴ ശ്രീപാര്‍വ്വതി ക്ഷേത്രമാണ് ഏറ്റവും സമ്പന്നമായ ക്ഷേത്രം. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ 26 താലൂക്കുകളിലെ ക്ഷേത്രങ്ങളാണ് മലബാര്‍ ദേവസ്വത്തിന് കീഴില്‍ വരുന്നത്.
കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴില്‍ 403 ക്ഷേത്രങ്ങളുണ്ട്. ഇവിടെ 50 കോടിയോളം വരുമാനമുണ്ട്. ഇതില്‍ ആറ് കോടി വരുമാനം ലഭിക്കുന്ന ചോറ്റാനിക്കര ദേവീക്ഷേത്രമാണ് വരുമാനത്തിന്റെ കാര്യത്തില്‍ മുന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: